മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ആറു മാസക്കാലത്തേയ്ക്ക് താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഒഴിവുകള്‍ ഇങ്ങനെ:
നഴ്സിങ് ഓഫീസര്‍: ബി.എസ്‌സി./ ജി.എന്‍.എം, നഴ്സസ് ആന്‍ഡ് മിഡ് വൈറഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. കോവിഡ് ബ്രിഗ്രേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. നഴ്സിങ് അസിസ്റ്റന്റ്: പ്ലസ് ടൂ, ഈ തസ്തികയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. സി.എസ്.എസ്.ഡി. ടെക്നീഷ്യന്‍: ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്റ്റൈറല്‍ സപ്ലൈ ടെക്നോളജി, രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, പുരുഷന്മാര്‍ക്ക് മുന്‍ഗണന.
ആംബുലന്‍സ് ഡ്രൈവര്‍: ആംബുലന്‍സ് ഡ്രൈവറായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, കോവിഡ് ബ്രിഗ്രേഡില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
ലിഫ്റ്റ് ഓപ്പറേറ്റര്‍: എസ്.എസ്.എല്‍.സി, ആറു മാസത്തെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദിഷ്ഠ മാതൃകയിലുള്ളതും സ്ഥാപന മേധാവി ഒപ്പിട്ടു നല്‍കിയതും എന്‍ഫോഴ്സമെന്റ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്തതുമായിരിക്കണം.
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍: ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ്/ അതിന് മുകളില്‍ നിര്‍ദ്ദിഷ്ട ലൈസന്‍സ്.
ഇലക്ട്രീഷന്‍: ഇലക്ട്രിക്കല്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്/ അതിന് മുകളില്‍ ബന്ധപ്പെട്ട ലൈസന്‍സ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
അപേക്ഷകര്‍ 20-45 ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യത, വയസ് പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകര്‍ മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി നല്‍കണം. ഫോണ്‍: 0477 2282367, 2282368, 2282369.
റിസേർച്ച് അസോസിയേറ്റ്
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷ ഫോറം എന്നിവ http://www.envt.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കു. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും മാർച്ച് 25 നു വൈകിട്ട് അഞ്ചിനു മുൻപ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com.
അപേക്ഷ ക്ഷണിച്ചു
ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, Tally, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലക്ഷണീയവുമാണ്. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട മേൽവിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.
ട്രസ്റ്റി നിയമനം
ചിറ്റൂര്‍ താലൂക്ക്, കൊല്ലങ്കോട്, പുതുഗ്രാമം ശ്രീ.വിശ്വനാഥസ്വാമി ദേവസ്വത്തിലും കല്ലഞ്ചിറ ശ്രീ സൗണ്ടമ്മാള്‍ ക്ഷേത്രത്തിലും തികച്ചും സന്നദ്ധ സേവനത്തില്‍ ട്രസ്റ്റിമാരായി നിയമിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകീട്ട് അഞ്ചിനകം നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും http://www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍ – 0491-2505777
പ്രൊജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ്’ ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് മാർച്ച് 15നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: http://www.kfri.res.in.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്- ഇൻ- ഇന്റർവ്യു നടത്തും. അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ പി.ജി., ടി.സി.എം.സി. രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.