Kerala Jobs 06 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 10 ന്
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജൂണ്‍ 10 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ ഇന്റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 10നു രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തിയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ അറബിക് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ എട്ടിനു ഉച്ചക്ക് രണ്ടിന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും യു.ജി.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരുമായവർക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കാം.
അസിസ്റ്റന്റ് പ്രൊഫസർ കരാർ ഒഴിവ്
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ജൂൺ 16നു രാവിലെ 11ന് ആയുർവേദ കോളജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് പരിഗണന. ഉദ്യാഗാർഥികൾ ജനന തിയതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത്വരയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം
ആലപ്പുഴ: കേരള മീഡിയ അക്കാദമിയില്‍ യു ഡി ക്ലാർക്ക് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് ജൂണ്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം കൂടുതൽ വിവരത്തിന് ഫോണ്‍ : 0484 2422275.
Read More: Kerala Jobs 04 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ