scorecardresearch

Kerala Jobs 06 July 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Kerala Jobs 06 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

author-image
Careers Desk
New Update
Job | Job News | Career

Kerala Jobs

Kerala Jobs 06 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ നിയമനം: അപേക്ഷ 10 വരെ

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സില്‍(ഗവ മെഡിക്കല്‍ കോളെജ്) നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് കക, സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇരു തസ്തികകളിലും 30,995 രൂപയാണ് വേതനം. സര്‍ക്കാര്‍ സേവനത്തില്‍നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ കോളെജില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ജൂലൈ 10 ന് രാവിലെ 10.30 ന് ഗവ മെഡിക്കല്‍ കോളെജിലെ മെയിന്‍ ബ്ലോക്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2951010.

Advertisment

ലക്ചറര്‍ നിയമനം: കൂടിക്കാഴ്ച 10 ന്
പാലക്കാട് ഗവ പോളിടെക്‌നിക് കോളെജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ജൂലൈ 10 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ സ്ഥാപനത്തിന്റെ കല്ലിങ്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗം മേധാവി മുന്‍പാകെ കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ചെര്‍പ്പുളശ്ശേരി നഗരസഭയിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയുന്നവരും എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. പ്രായപരിധി 18 നും 46 നും മധ്യേ. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ശ്രീകൃഷ്ണപുരം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0466 2961026.

ട്രേഡ്‌സ്മാന്‍ നിയമനം: കൂടിക്കാഴ്ച 20 ന്
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ട്രേഡ്‌സ്മാന്‍ ഓട്ടോമൊബൈല്‍/ഡീസല്‍ മെക്കാനിക്, ഫിറ്റിങ്, ഫൗണ്ട്രി, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, ടെര്‍ണിങ് എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്കാണ് നിയമനം. പ്രസ്തുത ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ, എന്‍.ടി.സി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 20 ന് രാവിലെ 10 നകം സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.gecskp.ac.in, 04662260565.

Advertisment

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: കൂടിക്കാഴ്ച 12 ന്
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ 2022 23 ആം അധ്യായനവര്‍ഷത്തെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ എം.ടെക്(റോബോട്ടിക്‌സ്), ബി.ടെക് എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 12 ന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലാസ് എടുക്കാന്‍ തയ്യാറായി വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 04662260565.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വകുപ്പിന് കിഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ 2023-24 അധ്യായന വര്‍ഷം രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്റ് ട്യൂട്ടര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദവും ബി എഡുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ചൊവ്വാഴ്ച രാവിലെ 11 ന് ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിയമനം താല്‍കാലികമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 6 (പുരുഷന്‍-2,സ്ത്രീ-4 ). പ്രതിമാസ വേതനം 12,000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-296297.

സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുകള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ 2023-24 അധ്യയന വര്‍ഷം ജീവനി' -കോളേജ് മെന്റല്‍ ഹെല്‍ത്ത് അവെര്‍നെസ്സ് പ്രോഗ്രാം പദ്ധതിയില്‍ സൈക്കോളജി അപ്രന്റിസിന്റെ നാല് ഒഴിവുകള്‍ ഉണ്ട്. (എയ്ഡഡ് കോളേജുകളില്‍ ഉള്‍പ്പെടെയുള്ള സേവനത്തിന് യോഗ്യത  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് മുന്‍ഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 13 നു രാവിലെ 11 -ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക

Jobs Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: