scorecardresearch

Kerala Jobs 07 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 07 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Job, job news, ie malayalam

Kerala Jobs 07 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ആർ.സി.സിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നു വൈകിട്ടു മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www. rcctvm.gov.in.

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവ്; അപേക്ഷ ജൂലൈ 15 വരെ

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020 – 21, 2022 – 23 വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവരായിരിക്കണം. പ്രതിമാസ സ്റ്റൈപെന്‍ഡ് 8000 രൂപ ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 679 001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. തപാലില്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് എഴുതണം. യോഗ്യരായവരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0491 2505329

റേഡിയോഗ്രാഫര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫറുടെ താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ പ്ലസ് ടു പാസായവരും സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി രണ്ട് വര്‍ഷ കോഴ്‌സ് പാസായവരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമാകണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവര്‍ത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം ജൂലൈ 13 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

ഡയാലിസിസ് ടെക്‌നിഷ്യന്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള സ്റ്റാഫ് നേഴ്‌സ്(ബി. എസ്.സി, ജി.എന്‍.എം) മാരെയും പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷകര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം ജൂലൈ 12 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

സ്റ്റാഫ് നഴ്‌സ് നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ജി.എന്‍.എം, ബി.എസ്.സി നേഴ്‌സിങ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. നാലൊഴിവാണുള്ളത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 18-36 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് ഉച്ചക്ക് രണ്ടിന് ബയോഡാറ്റ, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആശുപത്രി മിനി ഓപ്പറയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 254392

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ക്കനുസരിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ deetvpm. emp.ibr@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് എക്‌സേച്ഞ്ചിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മെയില്‍ ചെയ്യുമ്പോള്‍ സബ്‌ജെക്ടില്‍ ‘എംപ്ലോയബിലിറ്റി സെന്റര്‍ തിരുവനന്തപുരം-ജോബ് ഡ്രൈവ് ജൂലൈ 2022’ എന്ന് രേഖപ്പടുത്തണം.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (1), സയന്റിസ്റ്റ് – E II (6) ,സയന്റിസ്റ്റ് – C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www. iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31.

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www. rcctvm.gov.in.

റേഡിയോഗ്രാഫർ നിയമനം; ജൂലൈ 18ന്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ എക്‌സറേ വിഭാഗത്തിൽ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 18ന് രാവിലെ 11ന് നടക്കും.

ബി.എസ്.സി. സി.എം.ആർ.ടി/ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി ബിരുദവും അല്ലെങ്കിൽ പ്ലസ് ടൂവും റേഡിയോളജിക്കൽ ടെക്‌നോളജി ഡിപ്ലോമയുമാണ് യോഗ്യത.

രാവിലെ 10ന് മുൻപ് രേഖകളും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോൺ-0477 2251151.

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 15ന്

ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 july 2022