ഡെപ്യൂട്ടേഷന്/കരാര്‍ നിയമനം
കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ധിത കാര്‍ഷിക പദ്ധതി ആവിഷ്കരണ ടീമില്‍ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്/കരാറില്‍ നിയമിക്കുന്നു. കൃഷി/എന്ജിനിയറീങ്ങില് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറല്‍ ബിരുദവും മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവര്‍ക്ക് മുന്‍ഗണന.
സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ നിയമിതരായവര്‍ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓണ്‍ലൈന്‍ ഫോമില്‍ വിശദാംശങ്ങള്‍ ഡിസംബര്‍ 15 ഉച്ചയ്ക്കു മുന്‍പ് നല്‍കണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.
ബോക്സിങ് ഹെഡ് കോച്ച്
തിരുവനന്തപുരം ജി വി രാജ സ്പോര്‍ട്സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് എക്സലന്‍സ് സെന്ററില്‍ ബോക്സിങ് ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും: http://www.gvrssportsschool.org.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
പട്ടികവര്‍ഗ വികസന വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. ബിരുദവും സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.
പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണന. നിയമനം തിരുവനന്തപുരത്തെ പട്ടികവര്‍ഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിലായിരിക്കും. നിയമനം തികച്ചും താല്ക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് അഞ്ചുവരെ. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.stdd.kerala.gov.in.
വാക് ഇന്‍ ഇന്റര്‍വ്യു മാറ്റിവച്ചു
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ ഏഴിന് രാവിലെ 9.30നു ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യല്‍ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ താല്‍ക്കാലികമായി മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍
ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിമണ്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ഒന്നില്‍ റെഗുലര്‍ കോഴ്സില്‍ ബിരുദാനന്തര ബിരുദം വിജയിച്ചവര്‍ക്കാണ് അവസരം. താൽപ്പര്യമുള്ളവര്‍ യോഗ്യത രേഖകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്സറിയില് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്ടിഫിക്കറ്റ് തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്.യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് രാവിലെ 10നു പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0479-2435257.
മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്സറിയില് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ് സി (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്ടിഫിക്കറ്റ് തുടങ്ങിയ ഏതങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്. യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ 13-ന് രാവിലെ 10-ന് മാന്നാര്‍ മാതൃക ഹോമിയോപ്പതി ഡിസ്പെന്സറിയില് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0479-2312321.
ഓവര്‍സിയര്‍ നിയമനം
പാലക്കാട് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി. എന്‍ജിനീയറുടെ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ/ഐ.ടി.സിയും പ്രവൃത്തിപരിചയം ഉള്ളവരും കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതമാസക്കാരുമായവര്‍ക്ക് അപേക്ഷിക്കാം.
പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ/രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. രേഖകളുമായി ഡിസംബര്‍ 12 ന് വൈകീട്ട് നാലിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924-230157.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
നെന്മാറ ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്ലില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ഈഴവ, തിയ്യ, ബില്ലവ ജാതിയില്‍ പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്‍പതിന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്കില്ലില്‍ പരിശീലനം എന്നിവയാണ് യോഗ്യത.
ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്, പ്ലസ്ടു/ഡിപ്ലോമ ലെവലില്‍ ബേസിക് കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0492 3241010.
അനലിറ്റിക്കല്‍ അസിസ്റ്റന്റ്
ആലത്തൂരിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (കെമിസ്ട്രി) തസ്തികയില്‍ പ്രതിമാസ വേതനം 17,500 രൂപയാണ്. യോഗ്യത ബി.ടെക് ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി. ഇവരുടെ അഭാവത്തില്‍ എം.എസ്.സി രസതന്ത്രം ഉള്ളവരെ പരിഗണിക്കും.
അനലിറ്റിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (മൈക്രോ ബയോളജി) തസ്തികയില്‍ 17,500 രൂപയാണ് പ്രതിമാസ വേതനം. എം.ടെക് ഇന്‍ ഡയറി മൈക്രോബയോളജി /എം.എസ്.സി ഫുഡ് മൈക്രോ ബയോളജി എന്നിവയാണ് യോഗ്യത. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം.എസ്.സി മൈക്രോ ബയോളജി ഉള്ളവരെ പരിഗണിക്കും. കുറഞ്ഞത് ആറുമാസത്തെ എന്‍.എ.ബി.എല്‍ പ്രവൃത്തിപരിചയം അഭികാമ്യം. ഇരു തസ്തികയിലേക്കും പ്രായം 21 നും 35 നും മധ്യേ.
ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ പ്രിന്‍സിപ്പാള്‍ ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ് ആലത്തൂര്‍, പാലക്കാട് 678541-ല്‍ അപേക്ഷ നല്‍കാം.
കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. 23 ന് രാവിലെ 11 ന് ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ അഭിമുഖം നടക്കും. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി എഴുതണമെന്നും അഭിമുഖ സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍ കൈവശം കരുതണമെന്നും പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 04922 226040.
അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍
മുണ്ടൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും. അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും.
മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട് പി.ഒ., പഴയ പോലീസ് സ്റ്റേഷന് സമീപം-68631 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
നിബന്ധനകള്‍ പാലക്കാത്തതും സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്സ്, സ്ഥിരതാമസക്കാരിയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ കൃത്യമായി വെക്കാത്തതുമായ അപേക്ഷകള്‍ അറിയിപ്പ് കൂടാതെ നിരസിക്കുമെന്ന് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2847770.
ഡെപ്യൂട്ടേഷൻ നിയമനം
മലയാളം മിഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് മലയാളം മിഷൻ വെബ്സൈറ്റ് (www.mm.kerala.gov.in) സന്ദർശിക്കുക. അവസാന സമയം ഡിസംബർ 21നു വൈകിട്ട് നാലു മണി.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ് (പുരുഷൻ) തസ്തികകളില്‍ നിയമിക്കുന്നു. ഇന്റർവ്യു ഡിസംബര്‍ 13നു രാവിലെ 11 ന് നടത്തും.
പ്രായം നവംബര്‍ 30 ന് 45 വയസ് കവിയരുത്. എം.ഫില്‍/എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ & സൈക്യാട്രിക്) ആണ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള യോഗ്യത. ബി. എസ്. സി. നഴ്സിംഗ്/ ജി. എന്‍. എം. കേരള നഴ്സസ് & മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് സ്റ്റാഫ് നഴ്സിനുള്ള യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കററുകളും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 13നു രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04862 233030
വാക് ഇന്‍ ഇന്റര്‍വ്യു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐ യില്‍ പ്ലംബര്‍ വര്‍ക് ഷോപ്പ് അറ്റന്‍ഡറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തുല്യ യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 13നു രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. നാടുകാണി ഐടിഐ യില്‍ പഠിച്ച പട്ടികവര്‍ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. ഫോണ്‍ 9656820828.
ലാബ് അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഈഴവ/തീയ്യ/ബിലവ (ഇ ടി ബി) വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്,ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കൽ / റേഡിയോ & ടെലിവിഷൻ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡി.സി.എ/ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് അധിക യോഗ്യതയായി പരിഗണിക്കും. ഇ ടി ബി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണവിഭാഗം ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ 11നു പഠനവകുപ്പിൽ എത്തണം. ഫോൺ: 0497-2782441.