scorecardresearch

Kerala Jobs 06 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Job, job news, ie malayalam

Kerala Jobs 06 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ക്യാംപസ് പ്ലേസ്‌മെന്റ്

അമേരിക്കൻ സർവീസ് ദാതാക്കളായ കലെയ്‌റയുടെ കേരളത്തിലെ ആദ്യ ക്യാംപസ് പ്ലെയ്‌സ്‌മെന്റ് കോളേജ് ഓഫ് എൻജിനിയറിങ് മൂന്നാറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. 20 ലക്ഷം രൂപ വാർഷിക വേതനം ലഭിക്കാവുന്ന സോഫ്റ്റ്‌വെയർ എൻജിനിയർ പോസ്റ്റുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ സയൻസ് എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ നിന്നും 2023 ൽ പാസാകുന്ന വിദ്യാർഥികൾക്കാണ് ഡ്രൈവ് നടത്തുന്നത്. 80 ശതമാനം അല്ലെങ്കിൽ CGPA 8.0 മിനിമം യോഗ്യതയുള്ള വിദ്യാർഥികൾ https://t.ly/kaleyracemunnar2023 എന്ന ലിങ്കിൽ ഓഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് കോളേജിന്റെ പ്ലെയ്‌സ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9447192559, mail id: placement@cemunnar.ac.in.

അധ്യാപക നിയമനം; അഭിമുഖം

ആലപ്പുഴ: അടൂർ ഗവൺമെന്‍റ് പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളില്‍ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. ആർക്കിടെക്ചർ, പോളിമർ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ലക്ചറര്‍, ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, ഓട്ടോമൊബൈൽ, ഹൈഡ്രോളിക്സ് എന്നിവയില്‍ ട്രേഡ്സ്മാൻ, പോളിമർ ടെക്നോളജി ഡമോൺസ്ട്രേറ്റർ എന്നിവയാണ് തസ്തികകള്‍.

ലക്ചറർ നിയമനത്തിന് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബാച്ചിലർ ഡിഗ്രിയാണ് യോഗ്യത. എ.ഐ.സി.ടി.ഇ നിർദേശിച്ചിട്ടുള്ള യോഗ്യതകളും ഉണ്ടായിരിക്കണം. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിന് യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത വേണം.

അതത് വിഷയങ്ങളിലെ ഡിപ്ലോമയാണ് ഡമോൺസ്ട്രേറ്റർ തസ്തികയ്ക്കു വേണ്ട യോഗ്യത. ഐ.ടി.ഐ/ തത്തുല്യ യോ​ഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുന്‍ഗണന ലഭിക്കും.

ലക്ചറർ തസ്തികയ്ക്കുള്ള അഭിമുഖം ഓഗസ്റ്റ് 11ന് രാവിലെ 10നും മറ്റുള്ളവയുടേത് 12ന് രാവിലെ 10നും കോളജിൽ നടക്കും. യോ​ഗ്യരായവർ‍ പ്രായവും വിദ്യാഭ്യാസ യോഗ്യതയും തളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 9400006424, 9446419156.

പ്രോജക്ട് അസിസ്റ്റന്‍റ് – വാക് – ഇന്‍ – ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്‍ ആന്‍റ് സ്റ്റെം സെല്‍ റിസര്‍ച്ച് ഇന്‍ ക്യൂട്ടേനീയസ് ബയോളജി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നതിനായി 2022 ആഗസ്റ്റ് 20 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. വേതനം: 16,000/-(പ്രതിമാസം). താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ 9 മണിക്ക് സുവോളജി ഡിപ്പാര്‍ട്ട്മെന്‍റില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 0471 – 2993361

ഐ.ടി ഓഫീസർ ഒഴിവ്

തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  ൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി പുരുഷ നഴ്‌സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43.

കരാര്‍ നിയമനം

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് ടെക്നിഷ്യന്‍ തസ്തികയില്‍ കാരാര്‍ നിയമനം. പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സില്‍ ഗവ. അംഗീകൃത ഡിപ്ലോമ / ബിരുദം സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ phcchalissery@gmail.com ലോ നേരിട്ടോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2256368.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/ഇൻഫർമേഷൻ ടെക്‌നോളജി ഇതുമായി ബന്ധപ്പെട്ട തത്തുല്യ വിഷയങ്ങളിലോ ബി.ഇ./ബി.ടെക് ഉം എം.ഇ/എം.ടെക് (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലാണ്  നിയമനം. താത്പ്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 9.30ന് മുമ്പായി കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതമെത്തണം. വിവരങ്ങൾക്ക്: 0471 2515561.

ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെ  ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് നേരിട്ടെത്തണമെന്ന്  വൈസ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 august 2022