scorecardresearch
Latest News

Kerala Jobs 05 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 05 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

എം.ജി. യിൽ കരാർ നിയമനം

എം,ജി. സർവകലാശാല ഇന്റർ സ്‌കൂൾ സെന്ററായ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യൂബേഷൻ സെന്ററിൽ ‘ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ മാനേജർ’ തസ്തികയിലെ ഒരൊഴിവിലേക് വോക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 13 ന്‌ ഉച്ചക്ക് 12 മണിക്ക് വൈസ് ചാൻസിലറുടെ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. ഓൺലൈൻ ആയും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://bit.ly/3Qj8MGD എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കു http://www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍- 04862233250. അല്ലെങ്കില്‍ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അറബികിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തലേശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: 0490 2346027, brennencollege@gmail.com.

കിലയിൽ ഒഴിവുകൾ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ (കില) നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികകളിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്/ വിവിധ ബോർഡുകൾ/ കോർപ്പറേഷനുകൾ/ സ്വയംഭരണ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥിരം നിയമനം ലഭിച്ച സമാനതസ്തികയിലും സമാന ശമ്പളസ്‌കെയിലിലും ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kila.ac.in.

ഇന്‍സ്ട്രക്ടര്‍ നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബി.കോം, ഡിപ്ലോമ ഇന്‍ സെക്രട്ടറിയേറ്റില്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഷോര്‍ട്ട് ഹാന്‍ഡ് ടൈപ്പിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2532371, 9497356922.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 september