/indian-express-malayalam/media/media_files/uploads/2021/09/jobs9.jpg)
jobs
Kerala Jobs 05 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച എട്ടിന്
എളമ്പുലാശ്ശേരി ഗവ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446849581.
സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍ നിയമനം: കൂടിക്കാഴ്ച 11 ന്
കോട്ടത്തറ ഗവ ഡ്രൈവര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണസമിതിയുടെ കീഴില്‍ സ്റ്റാഫ് നേഴ്‌സ്, റേഡിയോഗ്രാഫര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള മിഡ്വൈവെറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 18 നും 36 നും മധ്യേ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിദിനം 700 രൂപ. റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഡി.ആര്‍.ടി/ എം.ആര്‍.ടി ആണ് യോഗ്യത. കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 36 നും മധ്യേ. വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിദിനം 600 രൂപ. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നേടിയവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 8129543698, 8921560653.
കുക്ക് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (ആണ്‍കുട്ടികളുടെ) കുക്ക് തസ്തികയില്‍ (പുരുഷന്‍) ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ ഒമ്പതിന് രാവിലെ 11 ന് നടക്കും. പാചകമേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: 04922 217217.
സ്വകാര്യമേഖലയില്‍ ഒഴിവ്: തൊഴില്‍മേള എട്ടിന്
എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി നവംബര്‍ എട്ടിന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു. ബ്രാഞ്ച് ഹെഡ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡീലര്‍, തസ്തികകളില്‍ ബി.എ എക്കണോമിക്‌സ്/ ബി.ബി.എ/ ബി.കോം /എം.ബി.എയാണ് യോഗ്യത. ബ്രാഞ്ച് ഹെഡിന്റെ പ്രായപരിധി 25 നും 35 നും മധ്യേ. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡീലര്‍ തസ്തികയുടെ പ്രായപരിധി 21 നും 35 നും മധ്യേ. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ തസ്തികകളില്‍ ഡിഗ്രിയാണ് യോഗ്യത. ബിസിനസ് ഡെവലപ്‌മെന്റ് പ്രായപരിധി 20 നും 30നും മധ്യേ. അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ പ്രായപരിധി 25 നും 40നും മധ്യേ. പിനാക്കിള്‍ മാനേജര്‍ അഡൈ്വസര്‍, സെയില്‍സ് കോഡിനേറ്റര്‍ പ്രായപരിധി 23 വയസ്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് രസീത് ലഭ്യമായിട്ടുള്ളവര്‍ അത് കാണിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us