scorecardresearch
Latest News

Kerala Jobs 05 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

job, job news, ie malayalam
Jobs

Kerala Jobs 05 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

ഐ.സി.ഡി.എസ് വര്‍ക്കല അഡിഷണല്‍ ഓഫീസിന്റെ പരിധിയിലുള്ള വര്‍ക്കല മുനിസിപ്പാലിറ്റി അങ്കണവാടിയില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും താത്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ആയതിന്റെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അപേക്ഷ  ലഭിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും ഐ.സി.ഡി.എസ് വര്‍ക്കല അഡിഷണല്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍: അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയില്‍ എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ) കേസുകളുടെ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്റ്റേഷന്‍ പരിധി എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , അപേക്ഷകന്‍ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ വിധിപകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തില്‍ മെയ് 17ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.

ലക്ചർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ്/ എം.എസ് സി മെഡിക്കൽ ഫിസിക്‌സ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/ AERB അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പോടുകൂടിയ അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി മൂന്ന് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് മെയ് 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സർ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൈവശമുണ്ടായിരിക്കണം.

സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത : അസിസ്റ്റന്റ് പ്രൊഫസർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക – എം.എസ്.സി നഴ്‌സിംഗ് ബിരുദം, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പരമാവധി പ്രായം 40 വയസ്സ് (എസ്.സി/എസ്.റ്റി/ ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി 22/05/2023 വരെ അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 500 രൂപ (ജനറൽ വിഭാഗം), 250 രൂപ (എസ്.സി./എസ്.ടി വിഭാഗം), ലക്ചറർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 250 രൂപ (ജനറൽ വിഭാഗം), 125 രൂപ (എസ്.സി./എസ്.റ്റി വിഭാഗം). ഓൺലൈനായോ, സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.in, www.simet.in)  നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടച്ചതിന്റെ രസീത് (candidate copy, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 മേയ് 25 നകം അയയ്ക്കണം. ശമ്പളം അസിസ്റ്റന്റ് പ്രൊഫസർ തസ്തിക 30480, ലക്ചറർ തസ്തിക 21600 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 may 2023