Kerala Jobs 05 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിലുള്ള പ്രീ-എക്‌സാമിനേഷൻ ട്രയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. മാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ /സെലക്ഷൻ ഗ്രേഡ് ലക്ചർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം മെയ് 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.
എന്യൂമറേറ്റര്‍ നിയമനം
ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലേക്ക് 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിലാണ് നിയമനം. യോഗ്യത പ്ലസ് ടു/തത്തുല്യം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയണം. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡിന് പരമാവധി 3600 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 04923 291184.
പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസിസ്റ്റ് നിയമനം
പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്) പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാമില്‍ മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 40. സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 20 നകം നേരിട്ടോ തപാല്‍ മുഖേനയോ മെഡിക്കല്‍ കോളെജ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: gmcpkd.cedn@kerala.gov.in, 0491 2974125, 2973125.
കാന്റീന്‍ നടത്തിപ്പിന് ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കാന്റീന്‍ ജൂണ്‍ ഒന്ന് മുതല്‍ അടുത്ത ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകും വരെ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പ്രതിമാസം 65,600 രൂപയാണ് കാന്റീന്‍ നടത്തുന്നതിനുള്ള അവകാശത്തിനായി മതിപ്പ് തുക. കൂടാതെ വൈദ്യുതി, ചാര്‍ജ്, വെള്ളക്കരം എന്നിവ പ്രതിമാസം സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം അടക്കണം. 7200 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസ് മെയ് 12 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0466 2344053.
കാര്‍ ഷെഡ് പൊളിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ടോയ്ലറ്റ് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പഴയ കാര്‍ ഷെഡ് പൊളിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കരാറുകാരന് ജി.എസ്.ടി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. കരാറുകാരന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ കെട്ടിടം പൊളിച്ച് സാധന സാമഗ്രികള്‍ നീക്കം ചെയ്യണം. ക്വട്ടേഷനുകള്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മെയ് 11 ന് ഉച്ചയ്ക്ക് ഒന്നിനകം നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.tender.lsgkerala.gov.in ലും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924254060.
അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.
അക്കൗണ്ടന്റ് നിയമനം
ആര്‍.എം.എഫ് അക്കൗണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് രാവിലെ 11 വരെ കലക്ടറേറ്റ് എല്‍.ആര്‍.ജി വിഭാഗത്തില്‍ നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു. ഫോണ്‍: 0491 2505309.