scorecardresearch
Latest News

Kerala Job News 05 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

The Job Opportunities in Kerala,Latest Kerala Government Job Notification: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 05 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കൗണ്‍സിലര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയനവര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. (പുരുഷന്‍- 2, സ്ത്രീ- 1)

അപേക്ഷകര്‍ എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2022 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. നിയമനകാലാവധി 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയവും, യാത്രാപ്പടി പരമാവധി 2000 രൂപയും നല്‍കും. നിയമനങ്ങള്‍ക്ക് പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, നൈപുണ്യവും, കഴിവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കി മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവ സഹിതം ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍ എസ്.ബി.ഐയ്ക്ക് സമീപം, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍- 689 672 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17. ഫോണ്‍ 04735 227703, 9496 070 349, 9496 070 336.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്സ്മാന്‍ സിവില്‍ ട്രേഡ്ലേക്ക് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ/സിവില്‍ എഞ്ചിനീറിങ് ബിരുദം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സി/എന്‍.ടി.സി ഡ്രാഗ്സ്മാന്‍ സിവില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് എഴിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടികാഴ്ച്ചയ്ക്ക് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-234235

ഫാര്‍മസിസ്റ്റ് നിയമനം

സഹകരണ സംഘത്തിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവര്‍ത്തിപരിചയവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി മെയ് 13 ന് വൈകിട്ട് നാലിനകം സെക്രട്ടറി, പാലക്കാട് ജില്ലാ മള്‍ബറി കൊക്കൂണ്‍ ഉത്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പര്‍ പി.1313, പുഴയ്ക്കല്‍, കണ്ണാടി പി.ഒ, പാലക്കാട്- 678701 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9846668721, 8129691923.

താത്കാലിക നിയമനം

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍/ഇലച്ചിവഴി ഒ.പി ക്ലിനിക്കിലേക്ക് നേഴ്‌സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. പ്രീഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.സി(സയന്‍സ്), ബി.എസ്.സി നേഴ്‌സിംഗ്, ജി.എന്‍.എം(മൂന്ന് വര്‍ഷം), കേരള നേഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി 20-41 വയസ്സ്. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 17 ന് രാവിലെ പത്തിന് അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382

എ.വി.ടി.എസ് ഇൻസ്ട്രക്ടർ

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ.വി.ടി.എസ് ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.
ടൂൾ ആൻഡ് ഡൈ മേക്കിങ്ങിൽ എൻ.സി.വി.ടി സർട്ടിഫിക്കറ്റും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ / ടൂൾ ആൻഡ് ഡൈ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണു യോഗ്യതകൾ.
ശമ്പള സ്‌കെയിൽ : 43,800 – 91,200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)
താത്പര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ ഒഴിവുള്ള ഓരോ ക്ലാർക്ക് തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ: 26,500 – 60,700 രൂപ). മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്- II റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ മേയ് 30നു മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി.നമ്പർ.28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2464240.

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ താത്കാലിക നിയമനം

കേരള സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ താത്കാലിക വേതന അടിസ്ഥാനത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍, ഐ.ഐ.എച്ച്.ടി കളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ടെക്‌നോളജി/ ഡിപ്ലോമ ഇന്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍സ് ടെക്‌നോളജി അല്ലെങ്കില്‍ ഐ.ഐ.എച്ച്.ടി കണ്ണൂര്‍-ബാലരാമപുരം സെന്ററുകളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാബ്രിക്ക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹാന്‍ഡ്‌ലൂം ഉത്പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ, തപാല്‍ വഴിയോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ കവറിന് പുറത്ത് ക്യൂ.സി.ഐ മാര്‍ക്കുള്ള അപേക്ഷ എന്ന് എഴുതണം. അവസാന തീയതി മെയ് 13. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www. iihtkannur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0497-2835390.

Read More: Kerala Job News 29 April  2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 may 2022

Best of Express