scorecardresearch
Latest News

Kerala Jobs 05 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 05 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അപേക്ഷ ക്ഷണിച്ചു

വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, www. gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 36 വയസ്. ഇന്റർവ്യൂ ജൂലൈ 19 ന്, കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04869 253710, 9400006432

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവ്; അപേക്ഷ ജൂലൈ 15 വരെ

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020 – 21, 2022 – 23 വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരായിരിക്കണം. പ്രതിമാസ സ്‌റ്റൈപെന്‍ഡ് 8000 രൂപ ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 679 001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. തപാലില്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് എഴുതണം. യോഗ്യരായവരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0491 2505329

സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ഡ്രൈവര്‍ നിയമനം

ജില്ലാ പഞ്ചായത്തിന് കീഴിലെ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പഠിച്ച ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 30 നും 50 നും മദ്ധ്യേ. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ജൂലൈ 11 നകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, പാലക്കാട് വിലാസത്തില്‍ നല്‍കണം. ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505504

അധ്യാപക നിയമനം

ബെമ്മണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി(ഇംഗ്ലീഷ്, ഹിന്ദി), യു.പി.എസ്.ടി തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(ജൂലൈ ആറ്) രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 04922 217160

അധ്യാപക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337.

കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. വാക്ക്-ഇന്‍ ഇന്റര്‍വ്യൂവാണ്. കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഇന്ന്(ജൂലൈ 6) രാവിലെ 11 മണിക്ക് തമ്പാനൂരിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330736.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത എം.ടെക് (ഐ.ടി.)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിലോ secretary@kkvib.org യിലോ അയയ്ക്കണം.

വെറ്ററിനറി ഡോക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ ദിവസവേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ ആറിനു രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.വി.എസ്.സി) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330736. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും ഹാജരാക്കണം.

വാക്ക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ ആശുപത്രികളിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. അനസ്തേഷ്യോളജി വിഭാഗത്തിലെ ഇന്റർവ്യു ജൂലൈ 8ന് രാവിലെ 11ന് നടക്കും. ജനറൽ സർജറി ഇന്റർവ്യു ജൂലൈ 11ന് രാവിലെ 11ന്. ജനറൽ മെഡിസിൻ ഇന്റർവ്യു ജൂലൈ 12ന് രാവിലെ 11ന്. ഇ.എൻ.ടി ഇന്റർവ്യു ജൂലൈ 8ന് ഉച്ചയ്ക്ക് 2ന്. ഓർത്തോപീഡിക്സ് ഇന്റർവ്യൂ ജൂലൈ 14ന് രാവിലെ 11ന് നടക്കും. റേഡിയോ ഡയഗ്‌നോസിസ് ഇന്റർവ്യു ജൂലൈ 13ന് രാവിലെ 11ന്. റേഡിയോ തെറാപ്പി ഇന്റർവ്യു ജൂലൈ 11ന് ഉച്ചയ്ക്ക് 2ന്. മൈക്രോബയോളജി ഇന്റർവ്യു ജൂലൈ 12ന് ഉച്ചയ്ക്ക് 2ന്. ബയോകെമസ്ട്രി ഇന്റർവ്യു ജൂലൈ 14ന് ഉച്ചയ്ക്ക് 2ന്.

ബന്ധപ്പെട്ട വിഷയത്തിലെ പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഒരു വർഷമാണ് കരാർ കാലാവധി. പ്രതിമാസ വേതനം 70,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തണം.

കൗൺസിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കൗൺസിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.

അപേക്ഷ ജൂലൈ 22ന് വൈകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http:// wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും.

Read More: Kerala Jobs 04 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 july 2022