scorecardresearch
Latest News

Kerala Jobs 05 January 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 05 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍ തസ്തികയിലേക്കു പുരുഷന്‍മാര്‍ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളതു ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ബി എസ്‌സി/ഡിപ്ലോമയുള്ളവര്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലും ചെന്നൈ താംബരംെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടക്കും. പരീക്ഷാ സിലബസ്, മോഡല്‍ ചോദ്യപേപ്പറുകള്‍, ശാരീരികക്ഷമതാ അളവുകള്‍, മറ്റു വിശദവിവരങ്ങള്‍ക്ക് http://www.airmenselection.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ 13നു രാവിലെ 10നു വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ബി.കോമും ടാലിയില്‍ വര്‍ക്കിങ് പരിജ്ഞാനവും സമാന ജോലികളില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസല്‍ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിലെത്തണം. ഫോണ്‍: 9495043483.

അസിസ്റ്റന്റ് മാനേജര്‍

എറണാകുളം ജില്ലയിലെ ഒരുഅര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (എ ആന്‍ഡ് എച്ച് ആര്‍ ഡി) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എം എച്ച ്ആര്‍ എം/ എം ബി എ (എച്ച് ആര്‍)/ എം എസ് ഡബ്ല്യു (പി എം ആന്‍ഡ് ഐ ആര്‍)/പി ജി ഡിപ്ലോമ ഇന്‍ പി എം ആന്‍ഡ് ഐ ആര്‍.

പ്രശസ്ത നിര്‍മാണ വ്യവസായ സ്ഥാപനത്തില്‍ കുറഞ്ഞതു നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ശമ്പള സ്‌കെയില്‍: പ്രതിമാസം 20,000 രൂപ. പ്രായം: 18-40 (നിയമാനുസൃത വയസിളവ് ബാധകം).

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.

ഗസ്റ്റ് ഫാക്കല്‍റ്റി

കളമശേരി നുവാല്‍സില്‍ എല്‍ എല്‍ എമ്മിനു ന്യുറോ ബിഹേവിയറല്‍ ഡിസോര്‍ഡേഴ്സ് പഠിപ്പിക്കാനായി ഗസ്റ്റ് ഫാക്കല്‍റ്റിയുടെ ലിസ്റ്റ് തയാറാക്കാന്‍ ജനുവരി ആറിനു വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. യു ജി സി – നെറ്റ്, എല്‍ എല്‍ ബി (അഭികാമ്യം), പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റും നുവാല്‍സ് വെബ്സൈറ്റില്‍ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ, കായചികിത്സ വകുപ്പുകളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറര്‍) നിയമിക്കുന്നു. കായചികിത്സ വകുപ്പില്‍ ജനുവരി 11നു രാവിലെ 11നും പഞ്ചകര്‍മ വകുപ്പില്‍ 12നു രാവിലെ 11നും തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.

ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തരബിരുദമാണു യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് എത്തണം.

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം കഴക്കൂട്ടം വനിത ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ എം സി.) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളിലേയ്ക്കു ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ ഒറിജിനല്‍ രേഖകള്‍ സഹിതം ജനുവരി 10-നു രാവിലെ 10.30നു കഴക്കൂട്ടം ഐ ടി ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ഡ്രൈവിങ് സ്‌കൂള്‍ നടത്തി മുന്‍പരിചയമുള്ളവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. വിശദവിവരങ്ങള്‍ക്കു ഫോണ്‍: 0471- 2418317

ബ്ലൂ പ്രിന്റര്‍

തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലൂ പ്രിന്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് അല്ലെങ്കില്‍ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിന്റിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

2022 ജനുവരി ഒന്നിനു് 18നും 41 വയസിനും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജനുവരി 17ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

ആലപ്പുഴ കായംകുളം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി ടീച്ചര്‍ ഒഴിവുണ്ട്. അഭിമുഖത്തിനായി ജനുവരി ഏഴിനു രാവിലെ 10നു പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447244241.

സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍

പട്ടികവര്‍ഗ വികസന വകുപ്പ് പാലക്കാട് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ.ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ.

യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്

വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അസിസ്റ്റന്റ്സ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്സ് ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയ്മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജനുവരി 10-നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇയില്‍ ബി.ബി.എ. വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പാനല്‍ തയാറാക്കുന്നു. 17-നു രാവിലെ 10.30-നു ഭരണകാര്യാലയത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും മറ്റ് അനുബന്ധ രേഖകളും കൈവശം കരുതണം.

പ്ലംബര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്ലംബര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 13-നു രാവിലെ 9.30-നു ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 january 2023