Kerala Jobs 05 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഹോം മാനേജര്‍, സെക്യൂരിറ്റി ഒഴിവുകള്‍
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജര്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജറുടെ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ് പൂര്‍ത്തിയാകണം. 30 നും 45 നും പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 22,500 രൂപ.
സെക്യൂരിറ്റി തസ്തികയില്‍ ഒരു ഒഴിവുണ്ട്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായം 23 വയസ് പൂര്‍ത്തിയാകണം. പ്രതിമാസ വേതനം 10,000 രൂപ.
നിര്‍ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോണ്‍: 0471- 2348666.
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ്
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 13 ന് രാവിലെ 11 മുതല്‍ നടക്കും.
പ്രായം നവംബര്‍ 30 ന് 45 വയസ് കവിയരുത്. എം.ഫില്‍/എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക്) ആണ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള യോഗ്യത. ബി. എസ്. സി. നഴ്സിങ്/ജി. എന്‍. എം. കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് സ്റ്റാഫ് നഴ്സിനുള്ള യോഗ്യത.
വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കററുകളും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 13ന് രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030
ലാബ് അറ്റന്‍ഡര്‍
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോപ്പതി) കീഴിലുള്ള പുഷ്പകണ്ടം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്കു ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക്് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ഡിസംബര്‍ ഒന്‍പതിനു രാവിലെ 11 നാണ് ഇന്റര്‍വ്യൂ.
വി.എച്ച്.എസ്.ഇ എം.എല്‍.ടി. കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും അവയുടെ പകര്‍പ്പുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227366
വാക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവര്‍ ആയിരിക്കരുത്.
അപേക്ഷകര്‍ 18നും 45നും മധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യല്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
യോഗ ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്നുമ്മ ആയുര്‍വേദ ആശുപത്രിയിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു. ബാച്ചിലര്‍ ഓഫ് നാച്യുറോപ്പതി ആന്‍ഡ് യോഗ സയന്‍സ് (ബി.എന്‍.വൈ.എസ്.)/ ബി.എ.എം.എസ്. /എം.എസ്.സി. യോഗ/യോഗ ടി.ടി.സി. എന്നീ യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 2.30 ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം.
കുടുംബശ്രീ സി ഡി എസുകളില്‍ അക്കൗണ്ടന്റ്
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഒക്ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം.
അപേക്ഷാ ഫോറം http://www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷനിലെ വിവിധ പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം, സോഷ്യല്‍ ഡെവലപ്പ്മെന്റ്) തസ്തികയിലേക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (ഫാം ലൈവ്ലിഹുഡ്) തസ്തികയില്‍ വി.എച്ച്.സി (അഗ്രി) ആണ് യോഗ്യത.
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എം.ഐ.എസ് (വനിതകള്‍ക്ക് മാത്രം) ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായവരാകണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് നവംബര്‍ ഒന്നിന് പ്രായം 35 ല്‍ കവിയരുത്.
അപേക്ഷാ ഫോം http://www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷകര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എന്ന പേരില്‍ മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, കുടുംബശ്രീ അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട/സി.ഡി.എസ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ സഹിതം അയയ്ക്കണം.
കവറിന് പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ഡിസംബര്‍ 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 ല്‍ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
യോഗ ട്രെയിനര്‍
പാലക്കാട് കോങ്ങാട് ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയുള്ള യോഗ ട്രെയിനറുടെ (താത്ക്കാലിക) കരാര്‍ നിയമനത്തോടനുബന്ധിച്ച് ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും. അംഗീകൃത സര്‍വകലാശാലയുടെ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2845040, 9447803575
റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാറിടസ്ഥാനത്തില്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡിസംബര്‍ 17 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: http://www.rcctvm.gov.in.
ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. (ശമ്പള സ്‌കെയില്‍ 27,900- 63,700).
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/എം.സി.എ/ ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന ഡിസംബര്‍ 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവന്‍.പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.