scorecardresearch
Latest News

Kerala Jobs 05 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 05 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി(എൻ.ഐ.പി.എസ്.റ്റി.) യിൽ ‘ടെക്‌നിക്കൽ അസിസ്റ്റന്റ്’ തസ്തികയിൽ താൽകാലിക / കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ആഗസ്റ്റ് 12 ന് 12.30 ന് പ്രോ-വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

സ്വയം തൊഴിൽ വായ്പ

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടപ്പാക്കുന്ന ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് (കെസ്റു) അപേക്ഷ ക്ഷണിച്ചു . 21-50 ന് ഇടയിൽ പ്രായമുള്ള ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള യുവതി – യുവാക്കൾക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിക്ക് 20% ഫ്രണ്ട് ഏൻഡ് സബ്സിഡിയായി ലഭിക്കും. ഫോൺ: 0487 2331016

ഐ.ടി ഓഫീസർ ഒഴിവ്

തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ, അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

ഇന്റർവ്യൂ 10ന്

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തുവാൻ നിശ്ചയിച്ച ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 11നു നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ  

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍  തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട , പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്  ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വയോജന സംരക്ഷണത്തില്‍ താല്‍പര്യവും, സേവനതല്‍പ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍ : 04682325168, 9947512890 .
കെയര്‍ പ്രൊവൈഡര്‍ -ഇന്റര്‍വ്യൂ തീയതി : ആഗസ്റ്റ് 10 ന് രാവിലെ  9.30  ന്. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.പ്രായം: 18-50 (01.07.2022 ന് )ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്)
ജെപിഎച്ച്എന്‍-ഇന്റര്‍വ്യൂ തീയതി: ആഗസ്റ്റ്  11 ന് രാവിലെ 9.30  ന് . യോഗ്യത: പ്ലസ് ടു, ജെപിഎച്ച്എന്‍  കോഴ്സ്  പാസായിരിക്കണം. പ്രായം: 18-50  (01.07.2022 ന് ). ഒഴിവ് -ഒന്ന് (പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം).

ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.യോഗ്യത:1)കേരളഗവണ്‍മെന്റ് കേരളപാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ കോളേജില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡയാലിസിസ് ടെക്‌നോളജിയില്‍ ഉള്ള ഡിപ്ലോമ/പി.ജി. ഡിപ്ലോമ /അഥവാ ബിരുദം.2) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്  താല്പര്യമുള്ളവര്‍ ആഗസ്റ്റ് 10 ന് 5 മണിക്ക് മുന്‍പായി യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതം അപേക്ഷ നല്‍കണം. അപേക്ഷ നേരിട്ടോ ഇമെയില്‍ മുഖേനയോ നല്‍കാം. ഇമെയില്‍വിലാസം. phckattappana@gmail.comകൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04868 296711, 9747555174.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 august 2022