scorecardresearch

Kerala Jobs 05 April 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 05 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Job, job news, ie malayalam
Job News

Kerala Jobs 05 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

കേരളസര്‍വകലാശാല കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനായി 2023 ഏപ്രില്‍ 12 ന് രാവിലെ 10.30 മുതല്‍ കോളേജില്‍ വച്ച് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/കമ്പ്യൂട്ടര്‍ സയന്‍സില്‍ 60% മാര്‍ക്കോടെ പി.ജി. യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.

താത്കാലിക അധ്യാപക നിയമനം;
അഭിമുഖം മെയ് 24 മുതൽ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ 20 പഠന വകുപ്പുകളിൽ ഗസ്റ്റ് / കരാർ ഫാക്കൽറ്റി നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 24 മുതൽ മെയ് മൂന്നു വരെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിൽ നടക്കും.

ഒരു അക്കാദമിക വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വർഷാന്ത്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.

യു.ജി.സി ചട്ടങ്ങൾപ്രകാരം യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 70 വയസിൽ കവിയരുത്.

വിശദ വിവരങ്ങളും അഭിമുഖത്തിന്റെ തീയതികളും സർവകലാശാലാ വെബ്സൈറ്റിൽ.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക ഉൾപ്പെടെ വിവരങ്ങൾ www.gad.kerala.gov.in, www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം വകുപ്പ് മേധാവി നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും നൽകുക. കേന്ദ്ര/ സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അപേക്ഷിക്കണം. അപേക്ഷ ഏപ്രിൽ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്. കവറിന്റെ പുറത്ത് ‘Application for the post of Administrative Member in Kerala Administrative Tribunal’ എന്ന് എഴുതിയിരിക്കണം.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു 11 ന്

വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍(ഐ.എച്ച്.ആര്‍.ഡി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകര്‍ക്കുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ 11 ന് കോളെജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കായി www.casvdy.org ലോ 04922 255061 ലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലേക്ക് പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന 2.0 നീര്‍ത്തട പരിപാലന പദ്ധതി (പി.എം.കെ.എസ്.വൈ-ഡബ്ല്യൂ.സി.ഡി.സി-2. 0) നടത്തിപ്പിനായി ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്(സാങ്കേതിക വിദഗ്ധന്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചറല്‍/ഹോര്‍ട്ടികള്‍ച്ചറല്‍/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിങ്/സോയില്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. മണ്ണ്/ജലസംരക്ഷണം, വനം/ഡ്രൈലന്‍ഡ് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് അല്ലെങ്കില്‍ സമാന മേഖലകളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ ഫീല്‍ഡ്/ഗവേഷണ പരിചയം എന്നിവയില്‍ പ്രവര്‍ത്തിപരിചയം. ഏപ്രില്‍ 20 ന് വൈകിട്ട് നാലിനകം അപേക്ഷകള്‍ ലഭിക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505866.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 05 april 2023