scorecardresearch
Latest News

Kerala Jobs 04 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 04 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 04 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ലാബ് അസിസ്റ്റന്റ്

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡിപ്പാര്‍ട്‌മെന്റ്റില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക്, ഈഴവ/തീയ്യ/ബിലവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക്, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സൈക്കോളജിയില്‍ ബിരുദം ആണ് യോഗ്യത. ഇലക്ട്രിക്കല്‍/റേഡിയോ ആന്‍ഡ് ടെലിവിഷന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡി.സി.എ/കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് ഡിപ്ലോമ എന്നീ അധിക യോഗ്യതകള്‍ അഭികാമ്യം. താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14നു രാവിലെ 11നു സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ് ഡിപ്പാര്‍ട്‌മെന്റ്റില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു ഹാജരാകണം. ഫോണ്‍: 9946349800, 0497-2782441

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ തൊഴിലവസരങ്ങള്‍

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡില്‍ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു.തസ്തികകള്‍: 1. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), 2. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍), 3. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), 4. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍ ഡിസൈന്‍), 5. ഡ്രാഫ്റ്റമാന്‍/ ഓവര്‍സിയര്‍, 6. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (പ്ലാനിംഗ്- സിവില്‍), 7. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാണ്ടിറ്റി സര്‍വൈയിങ്), 8. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍), 9. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍).

നിയമന കാലാവധി ഒരു വര്‍ഷം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 12. അപേക്ഷ ഫോം http://www.kshb.kerala.gov.in/kshbsite/ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഇ-മെയില്‍ മുഖാന്തിരവും സമര്‍പ്പിക്കാം. ഇ-മെയില്‍: secretarykshb@gmail.com.

താല്‍ക്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്- റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്ടില്‍ ഒരു മാനേജര്‍ (മാര്‍ക്കറ്റിങ്) താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (kfri.res.in) സന്ദര്‍ശിക്കുക.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍

തൊടുപുഴ ഐ.സി.ഡി.എസ് പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലായി നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 24നു വൈകീട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04862-221860.

ദേവികുളം ഐ.സി.ഡി.എസ് പരിധിയിലെ വട്ടവട പഞ്ചായത്തിന് കീഴിലുളള അങ്കണവാടികളില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എല്‍.സി പാസാവാത്ത, 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടിക ജാതി-പവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മൂന്നു വര്‍ഷം വരെ വയസിളവ് ലഭിക്കും. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 30നു വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം ദേവികുളം ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04862-221860.

മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിയമനം

മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡോക്ടറിന് എം.ബി.ബി.എസ് ആണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരി 25 നും 50 നും മധ്യേ. സ്റ്റാഫ് നഴ്‌സിന് ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 20 നും 50 നും മധ്യേ.

ഫാര്‍മസിസ്റ്റിന് ഡി.ഫാം/ബി.ഫാം ആണ് യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 20 നും 50 നും മധ്യേ. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 10 ന് കൂടിക്കാഴ്ച രാവിലെ 10.30 ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലമ്പുഴ ഗിരിവികാസില്‍ പാചകക്കാരി, വാര്‍ഡന്‍ ഒഴിവ്: കൂടിക്കാഴ്ച എട്ടിന്

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന മലമ്പുഴ ഗിരിവികാസില്‍ പാചകക്കാരി, വാര്‍ഡന്‍ ഒഴിവ്. പാചകക്കാരി തസ്തികയില്‍ പ്രായപരിധി 50 വയസ്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്. വാര്‍ഡന്‍ തസ്തികയില്‍ ബിരുദമാണ് യോഗ്യത. താമസിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്.

പാചകക്കാരി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വാര്‍ഡന്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബയോഡാറ്റക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും സഹിതം നവംബര്‍ എട്ടിന് രാവിലെ 10 ന് പാലക്കാട് നെഹ്റു യുവകേന്ദ്ര ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ടെത്തണമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി അറിയിച്ചു. ഫോണ്‍: 6282296002.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴ് രാവിലെ 11 മണിക്ക് ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്‍ കേരളയുടെ നിയന്ത്രണത്തില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) കരാര്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും സര്‍ക്കാര്‍ കോളജുകള്‍/അംഗീകൃത കോളജുകള്‍/ സര്‍വകലാശാലകള്‍/ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍/ അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റിലുള്ള 10 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.

ഏതെങ്കിലും മാനേജ്മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, എം.ബി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാന ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2320420, 94466702612.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 04 november 2022