scorecardresearch
Latest News

Kerala Jobs 04 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 04 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam

Kerala Jobs 04 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

താത്കാലിക അധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും. എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ   ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

പി.ആർ.ഒ താത്കാലിക നിയമനം

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻസ് ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.

സ്റ്റാഫ് നഴ്‌സ് നിയമനം: അഭിമുഖം 10 ന്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ (പാലിയേറ്റീവ് കെയര്‍) സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു.  നൂറണി എന്‍.എച്ച്.എം ഓഫീസില്‍ മാര്‍ച്ച് 10 ന് രാവിലെ 9.30 ന് കൂടിക്കാഴ്ച നടക്കുമെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. യോഗ്യത -ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനം(ജി.എന്‍.എം/ ബി.എസ്.സി നഴ്സിംഗ്) ബി.സി.സി.പി.എന്‍ പരിശീലനം-കെ.എന്‍.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്സ് കവിയരുത്.  താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ -0491-2504695.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

കുമിളി പഞ്ചായത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്‌എസ്‌എല്‍‌സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി വിഭാഗത്തില്‍ എസ്‌എസ്‌എല്‍‌സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്‌ടി വിഭാഗത്തില്‍ എസ്‌എസ്‌എല്‍‌സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്‌എസ്‌എല്‍‌സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്‌സി/എസ്‌ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐ‌സി‌ഡി‌എസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്‌ബി‌ഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്‍ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് ആണ് യോഗ്യത (ഏതെങ്കിലും ഒരു യോഗ്യത ഒന്നാം ക്ലാസിൽ പാസായിരിക്കണം). എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ മാർച്ച് എട്ടിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. വിശദാംശങ്ങൾക്ക്: http://www.cet.ac.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 04 march 2023