scorecardresearch

Kerala Jobs 04 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 04 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 04 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അദ്ധ്യാപക – വാക് ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കൊമേഴ്‌സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10 (വ്യാഴാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)

ഡയറക്ടര്‍

രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ (മാവേലിക്കര) ഡയറക്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ 11 മാസത്തേക്ക് നിയമനം നടത്തുന്നു. വിശദവിവരം വെബ്‌സൈറ്റില്‍ (https:// keralauniversity.ac.in/jobs)

വാക്-ഇൻ-ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ് ആൻഡ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സി’ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www. kfri.res.in.

വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ്/ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെഷിനിസ്റ്റ് ട്രേഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദം, എം.ബി.എ ബിരുദം, പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0479 2452210.

റേഡിയോളജിസ്റ്റ് ഒഴിവ്

ജില്ലാ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ താല്കാലിക ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്റ് സമിതി മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി / ഡി.എം.ആര്‍.ഡി/ റേഡിയോ ഡയഗ്‌നോസിസ്(ടി.സി.എം. സി രജിസ്ട്രേഷന്‍ നിര്‍ബന്ധം). പ്രായപരിധി 2022 ജനുവരി ഒന്നിന് 60 വയസ്സ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി മാര്‍ച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം hrdistricthospitalpkd @gmail.com ല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524

സമഗ്ര ശിക്ഷ കേരളയില്‍ അധ്യാപക ഒഴിവുകള്‍

ആലപ്പുഴ: ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളിലെ അധ്യാപക ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്സ് എജ്യുക്കേഷന്‍ (മ്യൂസിക് ആന്റ് ഡ്രോയിംഗ്), വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ വൈദഗ്ധ്യവും നിശ്ചിത യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് എസ്.എസ്.എ. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. വിവരങ്ങള്‍ http:// ssaalappuzha.blogspot.in ല്‍ ലഭിക്കും ഫോണ്‍: 0477 2239655.

യോഗ ഇന്‍സ്ട്രക്ടര്‍: വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 7 ന്

മരിയാപുരം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി ഉപ്പുതോട് ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററിലേക്ക് 2021-22 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍കലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ്/എം എസ് സി (യോഗ)/ ബിഎഎംഎസ് ബിരുദത്തോടൊപ്പം അംഗീകൃത യോഗ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ / അംഗീകാരം ഉള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് / ഡിപ്ലോമ ഇന്‍ യോഗ കോഴ്സ് / യോഗ പി.ജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് പൂര്‍ത്തീകരിച്ചവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഒഴിവ് – 1, പ്രായം 40 വയസില്‍ താഴെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 6282545794

താല്‍ക്കാലിക വാര്‍ഡന്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലേക്ക് താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പുരുഷ വാര്‍ഡനെയും, വനിത വാര്‍ഡനെയും നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 10 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തും. 35വയസ്സിന് മുകളില്‍ പ്രായമുള്ള 10-ാംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള പുരുഷന്മാരും, വനിതകളും ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാകണം. വിമുക്തഭടന്‍മാര്‍ക്കും, കായികതാരങ്ങള്‍ക്കും മുന്‍ഗണന. ഫോണ്‍: 9447243224, 04862 – 232499.

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്കില്‍ ആര്‍.കെ.ഐ- ഇ.ഡി.പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.

പ്രായം 25നും 45നും മധ്യേ. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടൂ. ചമ്പക്കുളം ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരായിരിക്കണം. വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദ/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ എംപ്ലോയബിലിറ്റി സ്‌കില്‍ പ്രവൃത്തിപരിചയവും.

പ്ലസ് ടു/ ഡിപ്ലോമ ലെവലില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം. യോഗ്യതയുള്ളവര്‍ പ്രായം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഒമ്പതിനു രാവിലെ 10ന് പുറക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477-2298118.

Read More: Kerala Jobs 03 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 04 march 2022

Best of Express