scorecardresearch
Latest News

Kerala Jobs 04 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 04 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 04 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 04 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ 13നു രാവിലെ 11നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ എന്ന ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

പ്ലേസ്‌മെന്റ് ഓഫീസർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ കേന്ദ്രാവിഷ്‌കൃത നൈപുണ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ് ഓഫീസറിനെ നിയമിക്കുന്നതിന് ജൂൺ ഏഴിന് അഭിമുഖം നടത്തും. ബി.ഇ/ബി.ടെക് (എം.ബി.എ യോടെ), ഇംഗ്ലീഷിലെ പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്ലേസ്‌മെന്റ്/എച്ച്.ആർ എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0470 2622391.

ക്യാമ്പ് അസിസ്റ്റന്റ്

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണു യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ് 16ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ അധ്യാപക ഒഴിവ്

കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും http://www.sainikschooltvm.nic.in ൽ ലഭ്യമാണ്.

നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലിക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ടീച്ചർ (ഫിസിക്കൽ സയൻസ്), ട്രേഡ്‌സ്മാൻ (കാർപ്പെഡറി), ട്രേഡ്‌സ്മാൻ(ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓരോ ഒഴിവുണ്ട്. ട്രേഡ്‌സ്മാന് ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ ഐ.റ്റി.ഐ/വി.എച്ച്.എൽ.ഇ/ കെജിസിഇ/ ഡിപ്ലോമയുമാണ് യോഗ്യത. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്റെനൻസ്) ഇന്റർവ്യു ജൂൺ 8ന് രാവിലെ 10നും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) രാവിലെ 11.30നും, ട്രേഡ്‌സ്മാൻ (കാർപ്പെഡറി) ഉച്ചയ്ക്ക് 1.30നും ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ഉച്ചയ്ക്ക് 2.30നും ടീച്ചർ(ഫിസിക്കൽ സയൻസ്) ജൂൺ 9 രാവിലെ 10നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0472-2812686.

ട്രേഡ്സ്മാന്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് ടീച്ചറുടേയും കാര്‍പ്പെന്‍ഡറി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍, ഫിറ്റിംഗ് തസ്തികകളില്‍ ട്രേഡ്സ്മാന്‍മാരുടെയും ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന അപേക്ഷകര്‍ക്ക് ജൂണ്‍ ഒമ്പതിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ഫിസിക്കല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. ട്രേഡ്സ്മാന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ് .എല്‍.സിയും ഐ.റ്റി.ഐ / വി.എച്ച്.എല്‍.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ യോഗ്യതയുമുണ്ടായിരിക്കണം.

ജൂണ്‍ എട്ടിന് രാവിലെ 10 നാണ് ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡ്സ്മാന്‍ ഇന്റര്‍വ്യൂ. ഇലക്ട്രിക്കല്‍ ട്രേഡ്സ്മാന്‍ ഇന്റര്‍വ്യൂ അതേ ദിവസം 11.30 നും കാര്‍പ്പെന്‍ഡറി ട്രേഡ്സ്മാന്‍ ഉച്ചക്ക് 1.30 നും ഫിറ്റിംഗ് ട്രേഡ്സ്മാന്‍ ഉച്ചക്ക് 2.30 നും നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0472 2812686.

കുക്ക് തസ്തികയില്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ ഒഴിവ്. കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പത്താം കാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോടൊപ്പം ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നോ ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ താപാലായോ ഇ-മെയില്‍ വഴിയോ അയക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം -695003. ഇ-മെയില്‍: ddotvpm@gmail.com. ഫോണ്‍ -0471-2314238.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് അദ്ധ്യാപകരുടേയും കൂടാതെ മ്യൂസിക് ടീച്ചറുടേയും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബി.എഡുമാണ് യോഗ്യത. സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ ഒഴിവിലേക്ക് പി.എസ്.എസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.

വെള്ളപേപ്പറില്‍ വിശദമായി തയ്യാറാക്കിയ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ പത്ത് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിലാസം-സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, വെള്ളായണി, തിരുവനന്തപുരം 695522 , ഇ-മെയില്‍: samgmrss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2381601.

സെന്‍ട്രല്‍ പോളിടെക്‌നികില്‍ താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ സി.ഡി.റ്റി.പി പ്രോഗ്രാം നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10 മണിക്ക് നടക്കും.

കമ്യൂണിറ്റി ഡെപലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവാണ് നിലവിലുള്ളത്. സോഷ്യല്‍ വര്‍ക്ക്, റൂറല്‍ ഡെവലപ്‌മെന്റ്, അഗ്രികള്‍ച്ചര്‍, അഗ്രിക്കള്‍ച്ചറല്‍ എക്‌സറ്റന്‍ഷന്‍ അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള രണ്ടാം ക്ലാസ് ബിരുദമോ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ടെക്‌നോളജി ശാഖയിലുള്ള രണ്ടാം ക്ലാസ് ഡിപ്ലോമയും കമ്യൂണിറ്റി ഡെവലപ്‌മെന്റിലോ റൂറല്‍ ഡെപല്‌മെന്റിലോ ഉള്ള രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്യൂണിറ്റി ഡെപലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയുടെ യോഗ്യത.

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നവയിലേതെങ്കിലുമുള്ള രണ്ടാം ക്ലാസ് ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള രണ്ടാം ക്ലാസ് ബിരുദവും കമ്യൂണിറ്റി ഡെവലപ്‌മെന്റ്, റൂറല്‍ ഡെപല്‌മെന്റ്, ഇന്‍ഡസ്ട്രി എന്നീ മേഖലകളിലേ ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400006416, 04712360391.

കോച്ച് നിയമനം – അഭിമുഖം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരുടെ കരാര്‍ നിയമനം നടത്തുന്നതിനായി 6-ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനായുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 8-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോരഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407361

വിരമിച്ച ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ആവശ്യമുണ്ട്

തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിയിലേക്ക് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരെ ആവശ്യമുണ്ട്. താല്പര്യമുളളവര്‍ ബയോഡാറ്റാ ജൂണ്‍ 9 നകം dpoidk@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു തരണം.

ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്കിയലെ രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നു. കരാറിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: rajivgandhiacademyforaviationtechnology.org.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 04 june 2022