Kerala Jobs 04 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഇടുക്കി പി.ആര്‍.ഡിയില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവര്‍ ആയിരിക്കണം. പ്രതിമാസം 8000 രൂപ സ്‌റ്റൈപന്റ് നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയാണ് അപ്രന്റീസ്ഷിപ്പിന് അവസരം.
യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പൈനാവ് പി ഒ കുയിലിമല പിന്‍ 685603 എന്ന വിലാസത്തിലോ dio.idk @gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ പതിനഞ്ചിന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ്പ് – 2022 എന്ന് കാണിച്ചിരിക്കണം.
യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമയോ നേടിയവര്‍ക്കും അപേക്ഷിക്കാം.2020-2021, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. റശീുമേ1@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്കും അപേക്ഷ നല്‍കാം. 2022 ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. അപേക്ഷ നല്‍കുമ്പോള്‍ കവറിന്റെ പുറത്തും ഇ-മെയിലിലും അപ്രന്റീസ്ഷിപ്പ് 2022 എന്ന് വിഷയം രേഖപ്പെടുത്തണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയാറായി എത്തിച്ചേരണം. ജോലി കിട്ടിയോ, മറ്റ് കാരണങ്ങളാലോ അപ്രന്റീസ്ഷിപ്പ് ഇടയ്ക്കുവച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ, അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. തിരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2222657.
അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്സ് തസ്തികയില്‍ താത്ക്കാലിക നിയമനം. എം.കോം, ബി.എഡ്, സെറ്റാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ എഴിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍:9447123841,04923 224176
വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ
സി -ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രൊഡക്ട് ഡിവിഷനില്‍ കാഷ്യല്‍ ലേബര്‍ തസ്തികയിലേക്ക് ജൂണ്‍ 28ന് നടന്ന വാക് -ഇന്‍ – ഇന്റര്‍വ്യൂ ജൂലൈ ആറിന് രാവിലെ 10ന് തിരുവനന്തപുരം,തിരുവല്ലം സി. ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം,വിദ്യാഭ്യാസയോഗ്യത,പ്രവര്‍ത്തിപരിചയം, സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍ :0471 2380910,2380912
അധ്യാപക ഒഴിവ്
ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫയര്‍ സ്‌കൂളില്‍ എച്ച്.എസ്.ടി ഗണിതം വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ 10 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍: ജൂലൈ 12 വരെ അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കൊഴിഞ്ഞാമ്പാറ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (പെണ്‍കുട്ടികളുടെ) രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദം, ബി.എഡുമാണ് യോഗ്യത (അധിക യോഗ്യത അഭികാമ്യം). അപേക്ഷകര്‍ ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവരുമാകണം. 12000 രൂപ ഓണറേറിയം ലഭിക്കും. പ്രവര്‍ത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെ. താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ജൂലൈ 12 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 8547630128
അധ്യാപക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ടീച്ചറുടെ ഒരു ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ തലത്തില്‍ സോഷ്യല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖപരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സല്‍ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472 2812686, 9447376337.
കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. വാക്ക്-ഇന്‍ ഇന്റര്‍വ്യൂവാണ്. കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ജൂലൈ ആറിന് രാവിലെ 11 മണിക്ക് തമ്പാനൂരിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330736.
മെഡിക്കല്‍ ആഫീസര്‍ അഭിമുഖം ജൂലൈ ഏഴിന്
യൂണിക്ക് ഡിസബിലിറ്റി ഐ.ഡി. (യുഡിഐഡി) വേരിഫിക്കേഷനുവേണ്ടി ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ. യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു.
മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 11 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെളളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ ഒഴിവുള്ള നാല് മേട്രന്‍ കം റസിഡന്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10.30 ന് കനകനഗര്‍ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂല്‍ ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238, 0471 2381601.
ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www. clinicalestablishments.kerala.gov.in.
നോൺ വൊക്കേഷണൽ ടീച്ചർ താത്കാലിക നിയമനം
തിരുവനന്തപുരം പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ് ഡെവലപ്പ്‌മെന്റ് (ഇ.ഡി) വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജൂലൈ ഏഴിനു രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ (ബിസിനസ് ഇക്കണോമിക്‌സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാക്കണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ: ജൂലൈ ആറിന്
സിഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ക്യാഷ്വല്‍ ലേബര്‍ നിയമനത്തിന് ജൂണ്‍ 28ന് നടന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുകയും അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂലൈ മാസം ആറിന് രാവിലെ പത്തിന് സിഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തപ്പെടും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Read More: Kerala Jobs 02 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ