scorecardresearch
Latest News

Kerala Job News 04 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 04 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Job News 04 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

മേട്രൻ തസ്തികയിൽ നിയമനം

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ മേട്രൻ (വനിത) തസ്തികയിലേക്ക് താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ 19 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 -41 വരെ. നിയമാനുസൃത വയസ്സിളവ് അനുവദനീയം. പുരുഷന്മാരും ഭിന്നശേഷിക്കാരും അർഹരല്ല. ഏതെങ്കിലും വിഷയത്തിൽ ബിരുദവും മേട്രൻ തസ്തികയിലോ ഹോട്ടൽ അഡ്മിനിസ്ട്രേഷനിലോ ആറ് മാസത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ : 0484 2422458

വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് താല്‍ക്കാലിക നിയമനം; ഇന്റര്‍വ്യൂ 7ന്

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയില്‍ എറണാകുളം ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലും കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോ ഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേയ്ക്ക് രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.

താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഏപ്രില്‍ ഏഴിന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാമൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരി ഗണിക്കും. ഇന്റര്‍വ്യുവില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവില്‍ ഒരു തവണ പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിമാസമാനവേതനം 43,155 രൂപ. ആഴ്ചയില്‍ ആറ് ദവസം ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വൈകുന്നേ രം 6 മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെയും കൊച്ചി നഗരസഭ പരിധിയില്‍ രാത്രി 8 മുതല്‍ അടുത്ത ദിവസം രാവിലെ 8 വരേയുമാണ് ജോലി സമയം.

Clinical Obstretrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറുകളില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭിക്കും.

പി.എസ്.സി അഭിമുഖം ആറിന്

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്) യു.പി.എസ്, (കാറ്റഗറി നമ്പര്‍: 466/2020) തസ്തികയിലേക്കുള്ള അഭിമുഖം ജില്ലാ പി.എസ്.സി ഓഫീസില്‍ ഏപ്രില്‍ ആറിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്ക് കൊടലൂര്‍ക്കാവ് അയ്യപ്പക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള തദ്ദേശവാസികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

തൊഴില്‍ മേള ഏപ്രില്‍ എട്ടിന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഏപ്രില്‍ എട്ടിന് തൊഴില്‍ മേള നടത്തുന്നു. ഫിസിക്സ് ടീച്ചര്‍ (എം.എസ്.സി/ ബി. എഡ്)പി. ഇ ടീച്ചര്‍ (എം. പിഎഡ്/ബി.പിഎഡ്) ജൂനിയര്‍ എന്‍ജിനീയര്‍-ഡിസൈന്‍ മെക്കാനിക്കല്‍(ബി.ഇ/ബി.ടെക്) ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ ഓട്ടോമേഷന്‍ (ബി.ഇ/ബി.ടെക്), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്(എം.ബി.എ), കളക്ഷന്‍ എക്സിക്യൂട്ടീവ്(പ്ലസ് ടു) ബുക്കിംഗ് എക്സിക്യൂട്ടീവ് (എസ്.എസ്.എല്‍.സി) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്(എസ്.എസ്.എല്‍.സി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.ഏപ്രില്‍ അഞ്ച്,ആറ്,ഏഴ് തീയതികളിലായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപ, ബയോഡാറ്റയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍: 0491 2505204

അടിയന്തിര രാത്രികാല വെറ്ററിനറി സേവനം; മൃഗഡോക്ടര്‍മാര്‍ക്ക് അവസരം

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു. പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം, ഭരണിക്കാവ്, ഹരിപ്പാട്, വെളിയനാട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 89 ദിവസത്തേയ്ക്കാണ് നിയമനം.

വൈകുന്നേരം ആറു മുതല്‍ രാവിലെ എട്ടു വരെയാണ് ജോലി സമയം. പ്രതിമാസ വേതനം- 43,155 രൂപ.

സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനും രാത്രികാല സേവനത്തിന് സന്നദ്ധതയുമുള്ള യുവ ഡോക്ടര്‍മാരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവര്‍ ഏപ്രില്‍ 13ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം.

യുവ ഡോക്ടര്‍മാരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. ക്ലിനിക്കല്‍ ഒബ്‌സ്‌ട്രെക്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഫോണ്‍ 0477 2252431.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ ഒഴിവ്

തിരുവല്ല നഗരസഭയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ (1 എണ്ണം) ഒഴിവിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: +2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം.എസ് ഓഫീസ് നിര്‍ബന്ധം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അപേക്ഷകര്‍ തിരുവല്ല നഗരസഭാ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. പ്രായപരിധി: 18 – 40. അപേക്ഷ ഫോറം നഗരസഭയിലുള്ള കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ലഭ്യമാണ്. ബയോഡേറ്റ, യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അവസാന തീയതി ഏപ്രില്‍ 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍. 04682221807.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 04 april 2022