scorecardresearch

Kerala Jobs 03 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 03 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

എക്കോ/ടി.എം.ടി ടെക്നിഷ്യന്‍ ഒഴിവ്

ജില്ലാ ആശുപത്രിയില്‍ എക്കോ/ടി.എം.ടി ടെക്നിഷ്യന്‍ തസ്തികയിലേക്ക് ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖാന്തിരം തെരഞ്ഞെടുക്കുന്നതിന് കാര്‍ഡിയോ വാസ്‌കുലര്‍ ലബോറട്ടറി ടെക്‌നോളജിയില്‍ ഗവ. അംഗീകൃത ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20-40 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 11 ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണം. ഫോണ്‍: 04912533327, 2534524.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒഴിവ്

മങ്കി പോക്‌സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡേറ്റയും സഹിതം ഒക്ടോബര്‍ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിയമനം താത്കാലികമാണ്.

തിരുവനന്തപുരത്ത് ജോബ് ഡ്രൈവ്, 2500 ഒഴിവുകള്‍

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്. എസ്. എല്‍. സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2500 ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കുന്ന ജോബ് ഡ്രൈവില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക്: 0471-2491682.

പോളിടെക്‌നിക് കോളജിൽ താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്‌സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്. കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2491682, wptctvm@yahoo.co.in.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എം. എസ് സി/ എം. എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവർത്തി പരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോട്ടയം, കളക്ട്രേറ്റ് വിപഞ്ചിത ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: http://www.keralasamakhya.org.

ടൈപ്പിസ്റ്റ് ഒഴിവ് : ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു (ശമ്പള സ്‌കെയിൽ 27,900-63,700). സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ ജോലി നോക്കുന്നവർ വകുപ്പു മുഖേന 2022 ഒക്ടോബർ 27 നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’ ടി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന നൽകും.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് : ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു (ശമ്പള സ്‌കെയിൽ 27,900-63,700). ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ. / ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പു മുഖേന 2022 ഒക്ടോബർ 27 നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’ ടി.സി.27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന നൽകും.

മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കാേളേജിലെ ആർക്കിയോളജി ആന്‍റ് മെറ്റീരിയൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ആർക്കിയോളജി വിഷയത്തിൽ ബിരുദാന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഒക്ടോബര്‍ ആറിന് രാവിലെ 10-ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് http://www.maharajas.ac.in. സന്ദർശിക്കുക

അതിഥി അധ്യാപക ഒഴിവ്

എറണാകുളം മഹാരാജാസ് കാേളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രമെന്‍റേഷന്‍ (സെല്‍ഫ് ഫിനാന്‍സിംഗ്) ലേക്ക് ഒരു അതിഥി അധ്യാപകന്‍റെ ഒഴിവിലേക്ക് ഇന്‍റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റർ ചെയ്തിരിക്കണം. ഫിസിക്സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 03 october 2022