Kerala Jobs 03 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്
മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഒഴിവുള്ള ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അനുബന്ധ ട്രേഡില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നവംബര്‍ 7ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0487-2333290.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
ആലപ്പുഴ ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. മാസം 12,000 രൂപ ഓണറേറിയം ലഭിക്കും. ബിരുദവും ബി.എഡുമുള്ള (ഗണിതത്തിന് മുന്‍ഗണന) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ ഒമ്പത് വൈകീട്ട് നാല് മണിവരെ നല്‍കാം. വിലാസം: സീനിയര്‍ സൂപ്രണ്ട്, ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പുന്നപ്ര, വാടക്കല്‍ പി.ഒ. ആലപ്പുഴ. ഫോണ്‍: 0477 2268442.
അധ്യാപക ഒഴിവ്
- ആലപ്പുഴ കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നവംബര്‍ എട്ടിന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2272072, 9495984490.
- നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗിരി വികാസില്‍ അധ്യാപക ഒഴിവ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, ജ്യോഗ്രഫി, പൊളിറ്റിക്സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 10 ന് നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി എത്തണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 6282296002.
അടിമാലിയില്‍ ജോബ് ഫെയര്‍ 26 ന്
ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, അടിമാലി കാര്‍മല്‍ഗിരി കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 26 ന് അടിമാലിയില്‍ ജോബ് ഫെയര്‍ നടത്തും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഫെയറില്‍ പങ്കെടുക്കും. പത്താം തരം മുതല്‍ ബിരുദം, ബിരുദാന്തര ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ വരെ യോഗ്യതയുള്ള യുവതി, യുവാക്കള്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ജോബ് ഫെയറില്‍ പങ്കെടുക്കാനും ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കാനും താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ jobfest.kerala.gov. in എന്ന വെബ്‌സൈറ്റില്‍ ഒഴിവുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04868 272262, 9496269265.
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഒഴിവ്
കരുണാപുരം ഗവ. ഐ. ടി. ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗൃത: കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ. സി യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ. എല്‍. ഐ ടി. എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പി.ജി.ഡി.സി.എ.യും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.ടി- ബി ലെവലും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എന്‍ജിനീയറിംഗ് / ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.ടി.എസ്. സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 9 ന് രാവിലെ 11 മണിക്ക്് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കരുണാപുരം ഗവ.ഐ.ടി.ഐ.യില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍: 9446119713.
കാര്‍പെന്ററി തസ്തികയില്‍ നിയമനം
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി.എച്ച്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ വൈദഗ്ധ്യം/ എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ/ എന്‍.ടി.സി/വി.എച്ച്.എസ്.ഇ ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയല്‍ രേഖയുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gecskp.ac.in, 0466-2260350, 2260565.
വാക് ഇന്‍ ഇന്റര്‍വ്യൂ എട്ടിന്
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്ററില്‍ (ബി.ഐ.ഐസി) ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ മാനേജരുടെ താല്‍ക്കാലിക തസ്തികയില്‍ നിയമനത്തിനുള്ള വാക് -ഇന്‍ -ഇന്റര്‍വ്യൂ നവംബര്‍ എട്ടിന് നടക്കും. ഓപ്പണ്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഒരു ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ വേതനം 35000 രൂപ. ഏതെങ്കിലും ലൈഫ് സയന്‍സില്‍ പി.എച്ച്.ഡിയും രാജ്യാന്തര ജേണലുകളില്‍ കുറഞ്ഞത് മൂന്ന് പബ്ലിക്കേഷനുകളും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
ഇന്‍ക്യുബേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമോ വിദേശത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 35നും 42നും മധ്യേ.
ഉച്ചയ്ക്ക് 12ന് സര്‍വകലാശാലാ ആസ്ഥാനത്തെ വൈസ് ചാന്‍സലറുടെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ 11.30ന് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ അക്കാദമിക് ഹാളിലെ എ.ഡി.എ 7 സെക്ഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബയോഡാറ്റയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം.