Kerala Jobs 03 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിനായി പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 18-46. പട്ടികജാതി/പട്ടികവർഗ്ഗകാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്കാലിക സേവനം അനുഷ്ഠിച്ചവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
താത്പര്യമുള്ളവർ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം, റേഷൻ കാർഡിന്റെ പകർപ്പ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, സാമൂഹ്യനീതി/ വനിത ശിശു വികസന വകുപ്പിലെ സ്ഥാപനങ്ങളിൽ താമസക്കാരി/ മുൻ താമസക്കാരിയാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫക്കറ്റ്, വിധവയാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം വെളിയനാട് ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. ഫോൺ: 0477-2754748.
യോഗ ഇൻസ്ട്രക്ടർ
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എൻ.വൈ.എസ്/യോഗയിൽ പി.ജി. ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ യോഗ്യതയും യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.
ലൈബ്രറി ഇന്റേണ്‍സ് താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് കോളേജ് ലൈബ്രറിയിലേക്ക് താല്ക്കാലിക അടിസ്ഥാനത്തില്‍ ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നു. യോഗ്യത BLiSc / MLISc. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളുമായി മെയ് ഒമ്പതിന് രാവിലെ 11-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്റ് ഇന്‍ഫെക് ഷ്യസ് ഡിസീസ് (RPEID) സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 21,175 രൂപ മാസ ശമ്പളത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 19 നു രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്തും. യോഗ്യത: അംഗികൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഡിഗ്രി, പിജിഡിസിഎ/ഡിസിഎ. പ്രായം: 35 വയസ്സിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിനു ഹാജരാകണം.
എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ
കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2023 – 2025 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി മെയ് ഒമ്പതിന് രാവിലെ 10 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.ടി ക്ക് 40 ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48 ശതമാനം മാര്‍ക്ക്), അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. വിലാസം ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ് അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ, ആലപ്പുഴ – 688003, ഫോണ്‍ 0477 2267602. 9188067601, 9746125234, 9747272045, 9526118960, www.imtpunnapra.org.
പാരാലീഗല്‍ പേഴ്‌സണല്‍/ലോയര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാടിസ്ഥാനത്തില്‍ പാരാലീഗല്‍ പേഴ്‌സണല്‍/ലോയര്‍ നിയമനം. യോഗ്യത ഡി.എല്‍.എസ്.എ പാനലിലുള്ള അഭിഭാഷകരില്‍ നിന്ന് മൂന്ന് വര്‍ഷത്തിലധികം പ്രവൃത്തിപരിചയം. വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ബയോഡേറ്റ സഹിതം മെയ് ആറിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നല്‍കണമെന്ന് വനിതാ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: plkdwpo@gmail.com, ഫോണ്‍: 8281999061.
അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.
സെക്യൂരിറ്റി നിയമനം
ചാലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. എട്ടാംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 55 നും മധ്യേ. പ്രതിമാസ വേതനം 10,000 രൂപ. എക്‌സ്-സര്‍വ്വീസ്മാനും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 10 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ സി.എച്ച്.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0466 2256368.
എന്യൂമറേറ്റര്‍ നിയമനം
ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലേക്ക് പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. പട്ടഞ്ചേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത പ്ലസ് ടു/തത്തുല്യം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയണം. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡിന് പരമാവധി 3600 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 04923 291184.