Kerala Jobs 03 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
അദ്ധ്യാപക – വാക് ഇന്‍ ഇന്റര്‍വ്യൂ
കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കൊമേഴ്സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10 (വ്യാഴാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity. ac.in/jobs എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)
ഇടുക്കി മെഗാ ജോബ് ഫെയര്‍ രജിസ്ട്രേഷന് ആരംഭിച്ചു : 1700 ഓളം ഒഴിവുകള്‍
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലെന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്കില്‍ കമ്മിറ്റിയും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 ന് കുട്ടിക്കാനം മരിയന്‍ കോളേജിലാണ് ‘മെഗാ ജോബ് ഫെയര്‍ 2022’ സംഘടിപ്പിക്കുന്നത്. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. സ്കൂള്‍, കോളേജ് വിദ്യാഭാസ യോഗ്യതകള്‍ക്ക് പുറമെ മറ്റു അംഗീകൃത ഹൃസ്വ, ദീര്‍ഘകാല കോഴ്സുകള്‍ ചെയ്ത ഉദ്യോഗാര്ത്ഥികകള്ക്കായി അംഗീകൃത വന്‍കിട-ചെറുകിട വ്യവസായശാലകള്‍, നിര്‍മ്മാണ കമ്പനികള്‍, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമോട്ടീവ് , വസ്ത്ര വ്യവസായകര്‍ തുടങ്ങിയ മേഖലകളില്‍ 1700ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി www. statejobportal.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-8547718054.
ഇന്റര്‍വ്യൂ
ജില്ലയില്‍ എന്‍.സി.സി/സൈനിക ക്ഷേമ വകുപ്പുകളിലേക്കുളള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച് ഡി വി) (എക്സ് സര്‍വ്വീസ്മാന്‍ മാത്രം) സെക്കന്റ് എന്‍സിഎ-എസ് സി (കാറ്റഗറി നം.531/2020) എന്നീ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള ഇന്റര്‍വ്യൂ പി.എസ്.സി എറണാകുളം മേഖല ഓഫീസില്‍ ഇന്ന് (മാര്‍ച്ച് 4 വെള്ളി) രാവിലെ 10.30 ന് നടത്തും. ഇന്റര്‍വ്യൂവിന് അഡ്മിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ പാടുളളൂ. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ സമയത്ത് ഫെയ്സ് ഷീല്‍ഡ് ധരിക്കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ടമെന്റ് സ്ഥാപനത്തില്‍ മെഷീന് ടൂള്‍ മെയിന്റനന്‍സ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മെഷീന് ടൂള്‍ മെയിന്റനന്‍സില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ മൂന്ന് വര്‍ഷം/ഡിഗ്രി രണ്ട് വര്‍ഷവും പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മെഷീന് ടൂള്‍ മെയിന്റനന്‍സ് എഞ്ചിനീയറിംഗില്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് എ വി ടി എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ഒരു ലാബ്ടെക്നീഷ്യന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ. പ്രതിദിന വേതനം 350 രൂപ. ഡി.എം.എല്‍.റ്റി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് അറിയിച്ചു.
സോഷ്യൽ ഓഡിറ്റ് എക്സ്പർട്ട് കരാർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്സ്പർട്ട് തസത്കിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുണ്ട്. ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സോഷ്യൽ സയൻസിലോ, ഡെവലപ്പ്മെന്റ് സ്റ്റഡീസിലോ ഉള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യവികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട് 8-10 വർഷത്തെ പ്രവർത്തന പരിചയവും ഇത്തരം പദ്ധതികളുടെ 2-3 വർഷത്തെ സോഷ്യൽ ഓഡിറ്റ് പരിചയവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ബന്ധപ്പെട്ട പരിശീലത്തിലും കാര്യപ്രാപ്തി വികസനത്തിലും ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോം www. socialaudit.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ 18 നകം https:// forms.gle/UEGv4t1fBHGwV9iw6 ഗൂഗിൽ ഫോമിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ്് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് www. dop.lsgkerala.gov.in, www. kila.ac.in
Read More: Kerala Jobs 02 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ