scorecardresearch

Latest News

Kerala Jobs 03 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Jobs 03 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ജി.പി.ടി.സിയില്‍ ഡി.വോക് കോഴ്സിലേക്ക് പ്രിന്റിംഗ് ടെക്നോളജി വിഷയങ്ങളില്‍ അധ്യാപക നിയമനം. ബി.ടെക്, ബി.ഇ പ്രിന്റിംങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ആറിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -04662220450, 04662220440

ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, എച്ച്. എസ്. ടി മാത്തമാറ്റിക്സ്, പാര്‍ട്ട് ടൈം മലയാളം തസ്തികകളില്‍ താത്കാലിക നിയമനം. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐ.ടി.ഐ, ടി.എച്ച്.എസ്.എല്‍.സിയും എച്ച്.എസ്.ടി തസ്തികയില്‍ ബി.എഡ് കെ-ടെറ്റ് സെറ്റുമാണ് യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -0491 2572038, 9400006485

വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ : അഭിമുഖം ഏഴിന്

ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് സുപ്രണ്ട് അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്, ലക്ചറര്‍ ഇന്‍ സി.എ.ബി.എം. എന്നിവയാണ് ഒഴിവുകള്‍. www. gptcvandiperiyar.org എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 12 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 56 വയസ്. ഫോണ്‍ : 04869 253710.

താല്‍ക്കാലിക വനിത വാര്‍ഡന്‍

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് അക്കാഡമിയിലേക്ക് താല്‍ക്കാലിക/ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വനിത വാര്‍ഡനെ നിയമിക്കുന്നതിനു വാക്ക് ഇന്‍ ഇന്റര്‍വ്യു 2022 ജൂണ്‍ 6 ന് രാവിലെ 11 മണിക്ക് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തും.

35 വയസ്സിന് മുകളില്‍ പ്രായമുള്ള 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 11 മണിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഹാജരാകണം. സൈനിക സേവനത്തില്‍ ഉണ്ടായിരുന്നവരും, കായിക താരങ്ങളായിരുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04862 – 232499.

ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. മൈക്രോബയോളജിയിൽ എം.എസ്‌സി എംഎൽ.ടിയാണ് യോഗ്യത. ആറ് മാസത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. ഇവരുടെ അഭാവത്തിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി എം.എൽ.ടിയുള്ളവരേയും പരിഗണിക്കും. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 13നകം ലഭിക്കണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

സിമെറ്റിൽ സീനിയർ ലക്ചറർ: അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്)യുടെ കീഴിലുള്ള നഴിസിംഗ് കോളേജുകളായ ഉദുമ (കാസർകോട് ജില്ല-0467-2233935), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാറിലാണ് നിയമനം. എം.എസ്‌സി നഴ്‌സിംഗ് ബിരുദം ആണ് യോഗ്യത. കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). www. simet.kerala.gov.in ൽ റിക്രൂട്ട്‌മെന്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി 19 വരെ അപേക്ഷ സമർപ്പിക്കാം. തപാലിൽ അയയ്ക്കുന്ന അപേക്ഷ 23നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2302400, www. simet.in.

മോഡല്‍ പോളിടെക്‌നിക് കോളേജിൽ ലക്ചറർ നിയമനം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ് (എൽ.സി സംവരണം) ഫിസിക്‌സ് (ഈഴവ) ഇലക്‌ട്രോണിക്‌സ് (എൽ.സി, വിശ്വകർമ്മ) കമ്പ്യൂട്ടര്‍ (എൽ.സി ) ഇലക്ട്രിക്കല്‍ (പട്ടിക ജാതി ) ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (കുടുംബി, വാണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി) ട്രേഡ്‌സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ) എന്നീ വിഷയങ്ങളിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവർ ജൂണ്‍ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9447488348.

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൾ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ 2022-23 അധ്യായന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2022-23 അധ്യായന വർഷത്തേക്ക് കൊമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ജൂൺ ഒമ്പതിനു രാവിലെ 10.30 മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04902346027, brennencollege @gmail.com.

പ്രോജക്ട് കോഓർഡിനേറ്റർ ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ (കൈല) പ്രോജക്ട് കോഓർഡിനേറ്റർമാരുടെ രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാറിലാണ് നിയമനം. വിശദമായ നോട്ടിഫിക്കേഷൻ www. kyla.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 7 വൈകിട്ട് 5 മണിവരെ careerkyla @gmail.com ൽ റെസ്യുമേ/ ബയോ-ഡാറ്റ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനായുള്ള കാൾ ലെറ്റർ ഇ-മെയിലിൽ നൽകും.

ഗസ്റ്റ് അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ അതിഥി അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായവർക്കായി ജൂൺ 10 ന് രാവിലെ 11 ന് കോളേജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖത്തിനു ഹാജരാക്കണം.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ മൈക്രോബോളജി വിഭാഗത്തിലെ എസ്.ആര്‍.എല്ലില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടൂ, ഡി.എം.എല്‍.റ്റി. പ്രായം 25 നും 40നും മധ്യേ. യോഗ്യരായവര്‍ ജൂൺ എട്ടിന്‌ രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

Read More: Kerala Jobs 02 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 03 june 2022