Kerala Jobs 03 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
വനിതാ ഹോസ്റ്റല്‍ മേട്രണ്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി 22.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേകകളുടെ പകര്‍പ്പുകള്‍ 14-നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
അസിസ്റ്റൻ്റ് പ്രൊഫസർ / യോഗ ട്രെയിനർ
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ ഒഴിവുവന്ന അസിസ്റ്റൻറ് പ്രൊഫസർ (യോഗ), യോഗ ട്രെയിനർ എന്നീ തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 7 ന് നടക്കും. യോഗയിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അസിസ്റ്റൻ്റ് പ്രൊഫസറുടെ യോഗ്യത. യോഗയിൽ ബിരുദാനന്തര ബിരുദമാണ് യോഗ ട്രെയിനറുടെ യോഗ്യത. താല്പര്യമുള്ളവർ രാവിലെ കൃത്യം 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.
ഗസ്റ്റ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക്/എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 6, രാവിലെ 11 ന് കോളജ് ആഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04862233250, വെബ്സൈറ്റ് www.gecidukki.ac.in.

രക്ഷിതാക്കളും പൊതുസമൂഹവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 9 ന് കുട്ടികളുടെ ആനന്ദ നടത്തത്തോടെ (ബഡ്ഡി വാക്ക് ) കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കും. എം.എം. മണി എം.എല്‍.എ. ബഡ്ഡി വാക്ക് ഫ്ലാഗ് ഓഫ് ചെയ്യും. വാഴൂര്‍ സോമന്‍ എം.എല്‍.എ. ജില്ലാ കളകര്‍ ഷീബ ജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍, വൈസ്ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജനപ്രധിനിതികള്‍ തുടങ്ങിയവര്‍ ബഡ്ഡി വാക്കില്‍ പങ്കെടുക്കും.
തുടര്‍ന്ന് കട്ടപ്പന ടൗണ്‍ഹാളില്‍ പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ആകര്‍ഷമായ കലാവിരുന്നുകളും ഇതോടൊപ്പം അരങ്ങേറും. ‘ആരും പിന്നില്‍ ഉപേക്ഷിക്കപ്പെടാതെ’ എന്ന ആപ്തവാക്യവുമായാണ് ആനന്ദ നടത്തം സംഘടിപ്പിക്കുന്നത്.
ഗസ്റ്റ് അസി. പ്രൊഫസര്‍മാരുടെ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എംടെക്/എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 6, രാവിലെ 11 ന് കോളജ് ആഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04862233250, വെബ്സൈറ്റ് www.gecidukki.ac.in.
യോഗ പരിശീലകരുടെ ഒഴിവ്
ജില്ലയിലെ ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തിയിട്ടുള്ള ഗവ. ആയുര്‍വേദ / ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് നാഷണല്‍ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുള്‍ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ആയുഷ്മിഷന്‍ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 10, രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകണം.
യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിംഗ് ഉള്‍പ്പടെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ബി എന്‍ വൈ എസ്/ ബി എ എം എസ് ബിരുദമോ ഉണ്ടായിരിക്കണം. എംഎസ്‌സി (യോഗ)എംഫില്‍ (യോഗ) എന്നിവയും പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. ഫോണ്‍ബ 9446835398.
സിവില്‍ എക്‌സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ഒന്‍പതിന്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 538/2019, 045/2020) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ്(2.5 കി.മീ- 13 മിനിറ്റ്) ഫെബ്രുവരി ഒന്‍പതിന് രാവിലെ അഞ്ചിന് മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ,് അസല്‍ ഐ.ഡി കാര്‍ഡുമായി രാവിലെ അഞ്ചിനകം അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന സ്ഥലത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. നിശ്ചിത സമയത്തിന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുപ്പിക്കില്ല. ടെസ്റ്റ് നടക്കുന്ന സമയത്ത് റോഡ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ പി.എസ്്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2505398
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്
മലമ്പുഴ ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്. ബി.കോം ബിരുദധാരികള്‍, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ള 35 വയസ്സ് കഴിയാത്ത മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത,് പാലക്കാട് നഗരസഭകളിലുള്ളവരെ പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് അസല്‍ രേഖകളുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍ – 0491 2815111
ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കിലെ തിരുനാരായണപുരം-കിഴക്കേകുറുവട്ടൂര്‍, തടുക്കശ്ശേരി-ശങ്കരമംഗലം, പാലക്കാട് താലൂക്കിലെ പുതുപ്പരിയാരം പാങ്ങല്‍ ദേവസ്വത്തിലും കിണാശ്ശേരി- പൂവക്കോട് ശിവക്ഷേത്രം എന്നിവടങ്ങളില്‍ ട്രസ്റ്റിമാരെ (തികച്ചും സന്നദ്ധ സേവനം) നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 18 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം സിവില്‍ സ്‌റ്റേഷനിലുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 04912505777