scorecardresearch

Kerala Jobs 03 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 03 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 13-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റർവ്യൂ 17ന്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറിടസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡിസംബർ 17 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ http://www.rcctvm.gov.in വെബ്സൈറ്റിൽ ലഭിക്കും.

കേപ്പിൽ വാക് ഇൻ ഇന്റർവ്യൂ

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ഹെഡ് ഓഫീസിൽ താത്കാലിക സ്വീപ്പർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 14ന് രാവിലെ 11നു നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി മുട്ടത്തറ എൻജിനിയറിംഗ് ക്യാമ്പസിലെ കേപ്പ് ഹെഡ് ഓഫീസിലെത്തണം.

താത്കാലിക നിയമനം

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 നും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രവൃത്തി പരിചയമുളളവർക്കും തിരുവനന്തപുരം ജില്ലയിൽ ഉളളവർക്കും മുൻഗണന. താൽപര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും, ബയോഡാറ്റയും സഹിതം ഡിസംബർ 7ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുളള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ  ഇന്റർവ്യൂവിന് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻലൂം ടെക്‌നോളജിക്കു കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാഷൻ ഡിസൈനിംഗ്/ ഗാർമെന്റ് ടെക്‌നോളജി/ ഡിസൈനിങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഡിസംബർ 15ന് വൈകുന്നേരം വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ- 7 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0497 2835390.

റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.

അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.

നൈറ്റ് വാച്ചര്‍ നിയമനം

പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജില്‍ നൈറ്റ് വാച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ നൈറ്റ് വാച്ച്മാന്‍ ജോലി ചെയ്യുന്നതിന് യോഗ്യരായ പുരുഷന്മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളെജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

ഗസ്റ്റ് ഇന്‍സ്ട്രകടര്‍ ഒഴിവ്

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയും എംപ്ലോയബിലിറ്റീസ് മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നടത്തുന്ന എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 04924 296516.

വെറ്ററിനറി ഡോക്ടർ നിയമനം

തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ  ഡിസംബർ 5ന് തമ്പാനൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്‌ട്രേഷൻ ഉള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2330736 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (MTA) ആണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഡിസംബർ എട്ടിനു രാവിലെ 11നു കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹിക്കുന്നതിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. നാല് ഒഴിവാണുള്ളത്. ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയും കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗവുമായ വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 35 വയസ്. പ്രതിമാസം 15,000 രൂപ ലഭിക്കും.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നിന്നോ http://www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നുമുള്ള സി.ഡി.എസിന്റെ സാക്ഷ്യപത്രം, പരീക്ഷ ഫീസായ 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഡിസംബര്‍ 15-ന് വൈകിട്ട് 5-നകം അപേക്ഷിക്കണം. വിലാസം: ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, വലിയകുളം, ആലപ്പുഴ-688001. ഫോണ്‍: 0477-2254104

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ നടത്തുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത . എന്നാല്‍ ബിരുദം നേടിയവര്‍ ആയിരിക്കരുത്. അപേക്ഷകര്‍ 18-നും 45 ഇടയില്‍ പ്രായമുളളവര്‍ ആയിരിക്കണം.പ്രവൃത്തി പരിചയമുളളവര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ ഉളളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും, ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം തികച്ചും താല്‍ക്കാലികമാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 03 december