scorecardresearch
Latest News

Kerala Jobs 03 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 03 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 03 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഹിന്ദി ട്രാന്‍സലേറ്റര്‍ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍, ജൂനിയര്‍ ട്രാന്‍സലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍ എക്സാമിനേഷന്‍ 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ രാജ്യമെങ്ങും 2022 ഒക്ടോബറില്‍ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷാ സ്‌കീം, സിലബസ് തുടങ്ങിയ വിവരങ്ങള്‍ക്കും http:// ssc. nic.in, www. ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്ത് 4ന് രാത്രി 11 മണിവരെയാണ്.

100 രൂപയാണ് അപേക്ഷ ഫീസ്. മേൽപ്പറഞ്ഞ റിക്രൂട്ട്‌മെന്റിനുള്ള സംവരണത്തിന് അർഹതയുള്ള എസ്‌സി/എസ്ടി-വിമുക്തഭട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഒഴിവാക്കിയിരിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ 2022 ജൂണ്‍ ഒന്നിനകം 18 നും 30 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വയസ്സ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും 5 മണിക്കുമിടയില്‍ 080 25502520, 9483862020 എന്നീ നമ്പരുകളില്‍ വിളിക്കാം.

ആരോഗ്യ കേരളം ഒഴിവുകള്‍

ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക യോഗ്യത നിയമനം /ശമ്പളം എന്ന ക്രമത്തില്‍

1.സ്പെഷ്യലിസ്റ്റ് ഡോക്ടര്‍- 1 എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്, ഗൈനക്കോളജി, റേഡിയോളജി, പള്‍മണോളജി, അനസ്തേഷ്യ, നെഫ്രോളജി,), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായ പരിധി-01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ.

2.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 20,000/ രൂപ.

3.ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം
മാസവേതനം 16,180/ രൂപ.

  1. മെഡിക്കല്‍ ആഫീസര്‍, എം.ബി.ബി.എസ് + ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി 01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം, മാസവേതനം 45000/ രൂപ.

5.ആഫീസ് അസിസ്റ്റന്റ് കം ടെക്നീഷ്യന്‍, എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.റ്റി.ഐ അല്ലെങ്കില്‍ ഐ.റ്റി.സി സര്‍ട്ടിഫിക്കറ്റ് കോഴ്സ്, പ്രവര്‍ത്തിപരിചയം അഭികാമ്യം, 01/08/2022 ല്‍ 40 വയസ് കവിയരുത്, ദിവസ വേതനം 450/ രൂപ പ്രതി ദിനം

യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് http://www.arogyakeralam.gov.in ഫോണ്‍: 04862232221.

വാക്-ഇന്‍-ഇന്റര്‍വ്യൂ

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തൊടുപുഴ, മുതലക്കോടം പഴുക്കാകുളം ഇടുക്കി ഗവ. വൃദ്ധ വികലാംഗ സദനത്തില്‍ ജെപിഎച്ച്എന്‍ മള്‍ട്ടി ടാക്‌സ് കെയര്‍ പ്രൊവൈഡര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം അനുഷ്ടിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വെള്ള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം ഉണ്ടാകണം. അപേക്ഷകര്‍ വൃദ്ധജന പരിപാലനത്തില്‍ (ജെറിയാട്രിക് കെയര്‍) താല്‍പര്യമുള്ളവരായിരിക്കണം. പ്രായപരിധി 2022 ജൂലൈ ഒന്നിന് 18-50 മദ്ധ്യേ. ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും ജെറിയാട്രിക് കെയര്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

ഒഴിവുകള്‍

  1. ജെപിഎച്ച്എന്‍- 1 (യോഗ്യത-പ്ലസ് 2 + ജെപിഎച്ച്എന്‍ കോഴ്‌സ് പാസ്സായവര്‍)
  2. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍-2 (പുരുഷന്‍-1, സ്ത്രീ-1) യോഗ്യത- 8-ാം ക്ലാസ്സ് പാസ്സായിരിക്കണം, ജെറിയാട്രിക് കെയര്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. സ്ത്രീകള്‍ക്ക് പാചകത്തിലുള്ള വൈദഗ്ധ്യം അഭികാമ്യം)
    സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ചക്കായി അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2022 ആഗസ് 10, രാവിലെ 10 മണിക്ക് ജെപിഎച്ച്എന്‍ തസ്തികയിലേക്കുള്ളവരും, അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുള്ളവരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൂടിക്കാഴ്ചക്ക് വൃദ്ധസദനത്തില്‍ നേരിട്ട് ഹാജരാകണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ അപേക്ഷ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9497286153.

കരാർ നിയമനം

സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി-ടെക് കമ്പ്വൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.പ്രായം 21നും 45നും മധ്യേ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 0471 2337941, 2337942, 2337943.

മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in.

വാക്ക് ഇൻ ഇന്റർവ്യു

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിലേക്ക് എം.കോമും ടാലിയുമുള്ള ബിരുദധാരികളായ അധ്യാപകരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 6ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മറ്റ് രേഖകളും ആയി ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 0471 2307733, 8547005050, വെബ്സൈറ്റ്: www. modelfinishingschool.org.

പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ prdprism2023 @gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയയ്ക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 03 august 2022