Kerala Jobs 02 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
എന്‍ എച്ച് എം നഴ്സ്: അപേക്ഷ ക്ഷണിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കഞ്ഞിക്കുഴി, വാത്തിക്കുടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് (നിലവിലുള്ള എന്‍.എച്ച്.എം മാനദണ്ഡപ്രകാരം) താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍നിന്നു അപേക്ഷ ക്ഷണിച്ചു.
പ്രതീക്ഷിത ഒഴിവുകള്‍ – 2, പരമാവധി പ്രായപരിധി -40 വയസ്. യോഗ്യത: 1.ബി എസ്.സി നഴ്സിങ്/ ഗവ. അംഗീകൃത ജി.എന്‍.എം. 2. കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്.
ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ ആറ് വരെ സെക്രട്ടറി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തടിയമ്പാട് പി.ഒ എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍: 04862 235290
ഗസ്റ്റ് ലക്ചര്‍ നിയമനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്സിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗസ്റ്റ് ലക്ചര്‍ (അനാട്ടമി) പാര്‍ട്ട് ടൈം, ഗസ്റ്റ് ലക്ചറര്‍ (ഫിസിയോളജി) പാര്‍ട്ട് ടൈം, എല്‍. ഡി ക്ലാര്‍ക്ക്, ഡ്രൈവര്‍, ഹൗസ് കീപ്പര്‍, കുക്ക്, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.
അപേക്ഷ, ബയോഡോറ്റ, വയസ് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മുതലായ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍, സിമെറ്റ് നഴ്സിങ് കോളജ് മുട്ടത്തറ, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം – 695 035 എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.simet.in. ഫോണ്‍: 0471-2300660.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബി.സി.എ. ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18നും 35നും മധ്യേ.
സ്കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347, 9847745135.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്. യോഗ്യത നാലുവര്‍ഷ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വര്‍ഷ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ഫോണ്‍: 0466 2227744.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം
കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തിരുവനന്തപുരത്തു പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍ എന്‍ജിനീയറിങ് കോളജില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടഡ് റിസര്‍ച്ച് പ്രോജെക്ടിലേക്കു ഒപ്റ്റോ ഇലക്ട്രോണിക്സില് മാസ്റ്റേഴ്സ് സ്പെഷ്യലൈസേഷന് ഉള്ള ജൂനിയര്‍ റിസേര്‍ച് ഫെല്ലോയെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
സ്റ്റെനോഗ്രഫർ ഒഴിവ്
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.