scorecardresearch
Latest News

Kerala Jobs 02 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 02 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ചിത്രരചനാ അധ്യാപകന്‍

സാംസ്‌കാരിക വകുപ്പിനു കീഴില്‍ വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തില്‍ ചിത്രരചന അധ്യാപകന്റെ/ അധ്യാപികയുടെ ഒിഴിവില്‍ എം.എഫ്.എ യോഗ്യതയുള്ളവരില്‍നിന്നു കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്- 695013 എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ നവംബര്‍ 10നു മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0471-2364771, 8547913916.

ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒന്‍പതിനു രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം.

താത്കാലിക അധ്യാപക ഒഴിവ്

കഞ്ചിക്കോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജ്യോഗ്രഫി വിഷയത്തില്‍ താത്കാലിക അധ്യാപക ഒഴിവ്. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ചയ്ക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0491 2567676.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യു

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 11നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, ജനനത്തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ വിശ്വാസ് സന്നദ്ധ സംഘടനയുടെ കീഴില്‍ ചിറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലെ ഒഴിവുള്ള ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 7500 രൂപ ശമ്പളമായി ലഭിക്കും. എല്‍.എല്‍.ബി. ബിരുദധാരിയായിരിക്കണം, കുറഞ്ഞത് മൂന്നുവര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിപരിചയം വേണം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. പ്രായപരിധി 55 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം വിശ്വാസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 8078841852

വൊക്കേഷണല്‍ അസിസ്റ്റന്റ്

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വൊക്കേഷണല്‍ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണല്‍ ട്രെയിനിങ്/സര്‍ട്ടിഫിക്കറ്റ് കോഴ്സിലെ സര്‍ട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകള്‍.

പ്രായം ജനുവരി ഒന്നിനു 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നവംബര്‍ 15നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

സീനിയര്‍ റസിഡന്റ്

തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ സെിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 18ന് വൈകിട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ http://www.rcctvm.gov.in ല്‍ ലഭിക്കും.

ആയ താത്കാലിക ഒഴിവ്

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയ (ഫീമെയില്‍) തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം തരം പാസ് അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല. ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് കുട്ടികളുടെ ആയ ആയി ഒരു വര്‍ഷത്തില്‍ കുറയാതെ പരിചയ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായ പരിധി ജനുവരി ഒന്നിനു 18നും 41നും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

കെയര്‍ ടേക്കര്‍ താത്കാലിക ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ ടേക്കര്‍ (മെയില്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ജൂവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍/ അനാഥാലയത്തില്‍ കെയര്‍ഗീവര്‍/ കെയര്‍ടേക്കര്‍ തസ്തികയിലുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യത. വനിതകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. പ്രായ പരിധി ജനുവരി ഒന്നിനു 18നും 41നും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

പാര്‍ട്ട് ടൈം താത്കാലിക നിയമനം

കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം (സി.ഇ.ടി.)ല്‍ സ്വീപ്പര്‍, ഗ്രാസ്/ബുഷ്/വുഡ് കട്ടര്‍ തസ്തികകളില്‍ പാര്‍ട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 – 50. സ്വീപ്പര്‍ തസ്തികയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗ്രാസ്/ബുഷ്/വുഡ് കട്ടര്‍ തസ്തികയില്‍ പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം, എന്‍ജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തില്‍ നവംബര്‍ 10നു മുന്‍പ് പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള സെക്യൂരിറ്റി ഗാര്‍ഡുമാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എക്സ് സര്‍വീസുകാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 50 കവിയരുത്. അപേക്ഷകര്‍ നവംബര്‍ ഒന്‍പതിനു രാവിലെ 11 ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പ്രായവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇന്റര്‍വ്യു

കേരള സ്റ്റേറ്റ് ഇലക്ട്രിക്കല്‍ ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ‘ബി’ ഗ്രേഡ് ഇന്റര്‍വ്യൂവിന് കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും മുന്‍ഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകര്‍ക്കായി (2022 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍) നവംബര്‍ 7, 8, 9, 10, 11 തീയതികളില്‍ കോട്ടയം നാട്ടകം ഗവ. പോളിടെക്നിക് കോളജില്‍ ഇന്റര്‍വ്യൂ നടത്തും. ഈ കാലയളവില്‍ അപേക്ഷിച്ച് ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് (04712339233), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, കോട്ടയം (04712931008/2568878), ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇടുക്കി (048622297165/2253465) എന്നിവിടങ്ങളില്‍ ബന്ധപ്പെടണം.

ടെക്നിഷ്യന്‍ നിയമനം

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലീനിക്കല്‍ ലാബ്, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലേക്ക് താത്കാലിക ടെക്നിഷ്യന്മാരെ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ/അഭിമുഖം നവംബര്‍ 24നു രാവിലെ 11നു നടക്കും.
പ്ലസ് ടു/തത്തുല്യ യോഗ്യതയും അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നിഷ്യന്‍ കോഴ്സ് പാസായവര്‍ക്കുമാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. തിരഞ്ഞെടുക്കുന്നവരെ ഡിസംബര്‍ ഒന്നു മുതല്‍ നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0477 2251151

ജൂനിയര്‍ സൂപ്രണ്ട് ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം വികാസ് ഭവന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ട് (ശമ്പള സ്‌കെയില്‍ – 43,400-91,200) തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരുവര്‍ഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനശമ്പള സ്‌കെയിലിലും, തസ്തികയിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16 ന് മുമ്പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

പ്രൊജക്ട് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം വികാസ് ഭവന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ പ്രൊജക്ട് ഓഫീസര്‍ (ശമ്പള സ്‌കെയില്‍ 50200-105300) തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനശമ്പള സ്‌കെയിലില്‍ /ഗസറ്റഡ് തസ്തികയില്‍ സമാന മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16നു മുന്‍പായി ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 02 november 2022

Best of Express