scorecardresearch

Kerala Jobs 02 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam
Kerala Jobs 27 May 2023

Kerala Jobs 02 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഓപ്പറേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (ഇടകഎ) ഓപ്പറേറ്റര്‍ (മൈക്രോസ്‌കോപ്പി ആന്‍ഡ് ഇമേജിങ്) തസ്തികയിലേക്ക് കരാര്‍നിയമനത്തിന് 2023 മാര്‍ച്ച് 18-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ക്കായുള്ള അഭിമുഖം 19-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് അസി. പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 11-ന് രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.  

ആനിമൽ അറ്റൻഡർ: വാക് ഇൻ ഇന്റർവ്യൂ പത്തിന്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിന്റെ ആനിമൽ ഹൗസിൽ ആനിമൽ അറ്റൻഡർ തസ്തികയിലെ ഒരൊഴിവിൽ താത്കാലിക നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ മെയ് പത്തിന് നടത്തും. 179 ദിവസത്തേക്ക് പ്രതിദിനം 560 രൂപ വേതനത്തിലാണ് നിയമനം.

പത്താം ക്ലാസ് യോഗ്യതയും ലോബോറട്ടറി ആനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം.  ഇതേ വിഷയത്തിൽ ഏതെങ്കിലും സർവകലാശാലയിലെയോ സർക്കാർ സ്ഥാപനത്തിയോ ട്രെയിനിംഗ് വിജകരമായി പൂർത്തീകരിച്ചവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി 2023 ജനുവരി ഒന്നിന് 18നും 56നും ഇടയിൽ താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം മെയ് പത്തിന് രാവിലെ 11ന് അസിസ്റ്റന്റ് രജിസ്ട്രാറുടെ (ഭരണവിഭാഗം 1) ഓഫീസിൽ ഹാജരാകണം.  വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(www.mgu.ac.in) ലഭിക്കും. ഫോൺ: 6282079925

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ ഒഴിവ്

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എന്‍ട്രി എന്നിവ നടത്തുന്നതിനായി സിവില്‍ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ. സര്‍വ്വേയര്‍ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ മെയ് അഞ്ചിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923232226.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ദിവസവേതന കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷന്‍, ഹാര്‍ഡ് വെയര്‍ ഇന്‍സ്റ്റലേഷന്‍, നെറ്റ് വര്‍ക്കിങ്, ബേസിക് കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്, ഇ-ഹെല്‍ത്ത് പ്രൊഫിഷ്യന്‍സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് എട്ടിന് രാവിലെ 11 ന് കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ താത്ക്കാലിക ഒഴിവ്: വാക്ക്-ഇന്‍-ഇന്റര്‍വ്യു 11 ന്

പാലക്കാട് ഗവ മെഡിക്കല്‍ കോളെജി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്)ല്‍ വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്റ് താത്ക്കാലിക ഒഴിവുകളുണ്ട്. മെയ് 11 ന് രാവിലെ 10 ന് നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളെജിലെത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in, 0491 2951010.

വനിതാ കൗണ്‍സിലര്‍ നിയമനം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം സന്നദ്ധ സംഘടനയുടെ കീഴിലെ ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലര്‍ നിയമനം. യോഗ്യത എം.എസ്.ഡബ്ല്യൂ/സൈക്കോളജി/ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. കൗണ്‍സലിങ്ങില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 25-45. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഐ.സി.ഡി.എസ് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: vijayammakr9@gmail.com, 9846517514.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 02 may 2023