scorecardresearch

Kerala Jobs 02 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

jobs, job news, ie malayalam

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം. യോഗ്യതകളും മറ്റ് വിശദാംശങ്ങളും www. kdrb.kerala.gov.in ൽ ലഭ്യമാണ്.

ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www. rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

റിസോഴ്‌സ് പേഴ്‌സണ്‍മാരെ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ (പിഎംഎഫ്എംഇ) ഭാഗമായി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ഡി.ആര്‍.പി.) നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതകള്‍: വിരമിച്ച സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/ ബാങ്ക് ഒഫീഷ്യല്‍സ്/ ഇന്‍ഷുറന്‍സ് ഏജന്റ്‌സ്/ ബാങ്ക് മിത്രാസ്/ ഇന്‍ഡിവീജ്വല്‍ പ്രൊഫഷണല്‍സ് (ഭക്ഷ്യ സാങ്കേതിക വിദ്യയില്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഭക്ഷ്യ എഞ്ചിനീയറിംഗ്/ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ അനുഭവ പരിചയം അഭികാമ്യം.

ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബാങ്കിങ്ങിലും ഡി.പി.ആര്‍. തയാറാക്കുന്നതിലും പരിചയമുള്ളവരേയും പരിഗണിക്കും. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2023 മാര്‍ച്ച് 8 ന് മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ( 9446606178, 9495210216)

ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ): പരീക്ഷാ സമയത്തിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ലയിൽ മാർച്ച് നാലിന് (ശനിയാഴ്ച്ച) നടത്തുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) ( കാറ്റഗറി നമ്പർ.397/2021) തസ്തികയുടെ OMR പരീക്ഷയുടെ സമയം രാവിലെ 7.15 മുതൽ 9.15 വരെയായി പുന:ക്രമീകരിച്ചു. പരീക്ഷാ കേന്ദ്രം, തീയതി എന്നിവയിൽ മാറ്റമില്ല. പുതിയ സമയം സൂചിപ്പിച്ചുകൊണ്ടുള്ള അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവർക്ക് ലഭിച്ച പുതിയ അഡ്മിഷൻ ടിക്കറ്റുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (പി & എച്ച് ആര്‍ ) തസ്തികയിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ മാനേജര്‍ തസ്തികയിലുള്ള പേഴ്സണല്‍ / അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്മെന്റിലോ ഉള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള പവര്‍ത്തി പരിചയം. നിയമ ബിരുദം അല്ലെങ്കില്‍ മാനവ വിഭവശേഷിയിലുള്ള അധിക യോഗ്യത അഭികാമ്യം. ശമ്പളം 101600-219200. പ്രായം 01/01/2023 ല്‍ 50വയസ്സ് കഴിയാന്‍ പാടില്ല.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12നു മുന്‍പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഓ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-2, ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 04842312944.

അദ്ധ്യാപക ഒഴിവ്

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും, മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും നിലവിലുള്ളതും, ഭാവിയില്‍ ഒഴിവ് പ്രതീക്ഷിക്കുന്നതുമായ അദ്ധ്യാപക തസ്തികകളില്‍ 2023-2024 അദ്ധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും ഈ നിയമനത്തിനും ബാധകമാണ്.

വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം 2024 മാര്‍ച്ച് 31 വരെയായിരിക്കും. കരാര്‍ കാലാവധിക്കുള്ളില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന പക്ഷം കരാര്‍ നിയമനം റദ്ദാക്കും. നിയമനത്തിന് സര്‍ക്കാര്‍ നിയമന പ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് പ്രതിമാസം 36,000/ രൂപയും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് പ്രതിമാസം 32,560/ രൂപയും വേതനം ലഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപകനൈപുണ്യവും മികവും ഉള്ളവര്‍ക്ക് മുന്‍ഗണന.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അനുവദിക്കുന്ന നിയമാനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ട്. ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമനം ലഭിക്കുന്നവര്‍ കരാര്‍ കാലയളവില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് മാത്രം തിരികെ നല്‍കും. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്കുള്ള അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിലും മൂന്നാര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയ്ക്കുള്ള അപേക്ഷകള്‍ അടിമാലി പഞ്ചായത്ത് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും നല്‍കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ 15 വൈകിട്ട് 4. താമസിച്ച് ലഭിക്കുന്ന അപേക്ഷകള്‍/മതിയായ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്ത അപേക്ഷകള്‍ എന്നിവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 222399, 04864 224399

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതികൾക്ക് വേണ്ടി മാർച്ച് മാസം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഓഫീസ് ക്ലർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. പ്ലസ്ടുവും ടൈപ്പിങ്ങിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. തിരുവനന്തപുരത്താണ് ഒഴിവുകൾ.

താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ മാർച്ച് 15നകം http:// forms.gle/ gFvBTvTKQXGpGnxx5 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113, 830400940.

വാക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള സമഖ്യ സൊസൈറ്റിയുടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക്’ ഹോം മാനേജർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാർച്ച് 14ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. ഓരോ തസ്തികയുടെയും ഒരു ഒഴിവാണുള്ളത്.

ഹോം മാനേജർക്ക് എം.എസ്.ഡബ്ല്യൂ / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 22,500 രൂപ.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ / പി.ജി (സൈക്കോളജി/സോഷ്യോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസ വേതനം 16,000 രൂപ.

ക്ലീനിങ് സ്റ്റാഫിന്റെ യോഗ്യത അഞ്ചാം ക്ലാസാണ്. 20 വയസ് പൂർത്തിയാകണം. 30നും 45നും പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 9,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: http://www.keralasamakhya.org, 0471-2348666.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1205 രൂപ. എം.എസ്.സി സ്പീച്ച് ആൻഡ് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാന്തര-ബിരുദധാരികളായിരിക്കണം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 8ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സി.ഡി.സി-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: cdckerala. org, 0471-2553540.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 02 march 2023