scorecardresearch

Kerala Jobs 02 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 02 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കരാര്‍ നിയമനം

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഡി.ഒ.റ്റി.റ്റി/ഡി.ഒ.റ്റി.എ.റ്റി കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 18-36 വയസ്സ്. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ നാലിന് വൈകിട്ട് അഞ്ചിനകം യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 8129543698, 9447238912

സൈക്കോളജി അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ബിരുദം, ബിരുദാന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കും നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സ്വച്ച് ഭാരത് മിഷന്‍(ഗ്രാമീണ്‍), സ്വച്ഛ് ഭാരത് മിഷന്‍(നഗരം) പദ്ധതികളുടെ നടത്തിപ്പിനായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(എസ്.ഡബ്ല്യു.എം) തസ്തികയില്‍ നിയമനം. ബി.ടെക് സിവില്‍, എം.ടെക് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയറിങാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താത്പര്യമുള്ളവര്‍ ജൂണ്‍ ഏഴിന് വൈകിട്ട് മൂന്നിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഡ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍, ജില്ലാ ശുചിത്വ മിഷന്‍, ഡി.ആര്‍.ഡി.എ ബില്‍ഡിംഗ് സിവില്‍ സ്റ്റേഷന്‍ പാലക്കാട് വിലാസത്തിലോ tscpkd @gmail.com ലോ നല്‍കണം. ഫോണ്‍: 0491 2505710

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍(രണ്ട്) ഹിന്ദി(ഒന്ന്) മലയാളം(ഒന്ന്) അധ്യാപക നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ ബിരുദാനന്തരബിരുദം, നെറ്റാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ഏഴിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. കൂടിക്കാഴ്ചക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04924 254142

ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത 55 അതമാനം മാര്‍ക്കോടെ ബിരുദ, ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ എട്ടിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-807804234

അധ്യാപക നിയമനം

ഷൊര്‍ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ( ഇലക്ട്രോണിക്‌സ്), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോ പ്ലേറ്റിങ്ങ്), ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്ങ്), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍സ് ) തസ്തികകളില്‍ അധ്യാപക നിയമനം. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ( ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ഇലക്ട്രോണിക്‌സില്‍ ത്രിവത്സര ഡിപ്ലോമയും,ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോ പ്ലേറ്റിങ്ങ്), ട്രേഡ്‌സ്മാന്‍ (ഫിറ്റിങ്ങ്), ട്രേഡ്‌സ്മാന്‍ (ഓട്ടോമൊബൈല്‍സ് ) തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ടി. എച്ച്. എസ്. എല്‍. സി, എസ്.എസ്.എല്‍.സി യും എന്‍.സി.വി. ടി/ കെ.ജി.സി.ഇ / വി.എച്ച്.എസ്.സി പാസ്സാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഏഴിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -0466 2222197

ആർ.സി.സിയിൽ കൺസൾട്ടന്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒഴിവുള്ള സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന അപേക്ഷ ക്ഷണിച്ചു.

സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ/ ഹോമിയോപ്പതിക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി 5 വർഷത്തെ പരിചയവും വേണം. തിരുവനന്തപുരം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലാകളോ കേരള ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി എന്നിവയാണ് യോഗ്യത. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി/ ഇന്റേൺഷിപ്പ് എന്നിവയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്‌ട്രേഷൻ എന്നിവയും അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പരിചയവും അഭികാമ്യം. തിരുവനന്തപുരം-4, കോഴിക്കോട്-4 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 42500 – 87000 (സീനിയർ മെഡിക്കൽ ഓഫീസർ), 39500 – 83000 (മെഡിക്കൽ ഓഫീസർ) ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695009 എന്ന വിലാസത്തിൽ ജൂൺ 20 നകം ലഭിക്കണം. ഇ-മെയിൽ: pcodhme @gmail.com.

കുസാറ്റ്: ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വകുപ്പില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 24740/- രൂപ. യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഫോാം തുടങ്ങിയവ recruit.cusat.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തുടങ്ങിയവയുടെ ബന്ധപ്പെട്ട രേഖകള്‍ ജൂണ്‍ 30 നകം രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി- 22 എന്ന വിലാസത്തില്‍ അയക്കണം.

Read More: Kerala Jobs 01 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 02 june 2022

Best of Express