scorecardresearch
Latest News

Kerala Jobs 02 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 02 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

Kerala Jobs 02 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഇടുക്കി പി.ആര്‍.ഡിയില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവര്‍ ആയിരിക്കണം. പ്രതിമാസം 8000 രൂപ സ്‌റ്റൈപന്റ് നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയാണ് അപ്രന്റീസ്ഷിപ്പിന് അവസരം.

യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പൈനാവ് പി ഒ കുയിലിമല പിന്‍ 685603 എന്ന വിലാസത്തിലോ dio.idk @gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ ആറിന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ്പ് – 2022 എന്ന് കാണിച്ചിരിക്കണം.

യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു

ജില്ലയിലെ പട്ടികവര്‍ഗ കോളനികളായ പാമ്പിനി, അടിച്ചിപ്പുഴ, കൊടുമുടി, അട്ടത്തോട്, കരികുളം, കുറുമ്പന്‍മൂഴി എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറികളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022-23 വര്‍ഷത്തേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിര താമസക്കാരും നാല്‍പ്പത് വയസിന് താഴെ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത ഡിഗ്രിയോടൊപ്പം ഏതെങ്കിലും വിഷയത്തില്‍ ബി.എഡ്/ടിടിസി/ഡി.എല്‍.എഡ്. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. സ്വയം തയ്യാറാക്കിയ അപേക്ഷയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടേയും യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പ് സഹിതം ഈ മാസം എട്ടിന് മുന്‍പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി – 689672 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടിക്കാഴ്ച സമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍.8075400423.

വാക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(സി-ഡിറ്റ്)യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 28ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ ആറിന് രാവിലെ 10 മണിക്ക് തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

Read More: Kerala Jobs 01 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 02 july 2022

Best of Express