Kerala Jobs 02 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
തെറപ്പിസ്റ്റ്
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുള്ള തെറപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തില്‍ രണ്ടു വനിതകളെയും അഞ്ച് പുരുഷന്മാരെയുമാണു നിയമിക്കുന്നത്. യോഗ്യത: എസ്.എസ്.എല്‍.സി, ഡിഎഎംഇയില്‍ നിന്നുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 50.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11നു തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനു പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നോ അറിയാം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിനുചകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മൂന്നു വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഫെബ്രുവരി ആറിനു രാവിലെ 11 നു കോഴിക്കോട് എലത്തൂര്‍ ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന്‍ സമീപം) നടക്കുന്ന അഭിമുഖത്തിനു നേരിട്ട് എത്തണമെന്ന് ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495 -2371451, 0495-2461889
ഫിസിയോ തെറപ്പിസ്റ്റ്
പാലക്കാട് കോട്ടത്തറ ഗവ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.പി.ടി അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ ഡിപ്ലോമയാണു യോഗ്യത. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഫെബ്രുവരി ഏഴിന് വൈകീ്ട്ടു് മൂന്നിനകം യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നു സൂപ്രണ്ട് അറിയിച്ചു. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കു മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി
പട്ടികവര്‍ഗവികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിനു കീഴില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനത്തിന് അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരായ യുവതി-യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണു യോഗ്യത. 2023 ജനുവരി ഒന്നിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. അപേക്ഷ ഫെബ്രുവരി 15 നകം നല്‍കണം. അപേക്ഷകള്‍ അട്ടപ്പാടി പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 254382.
ഫെസിലിറ്റേറ്റര്‍
അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. ബി.എസ്.സി/എം.എസ്.സി -അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം എന്നിവയാണു യോഗ്യത. കൃഷിവകുപ്പിലോ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രതിമാസ വേതനം 17,000 രൂപ. താല്‍പ്പര്യമുള്ളവര്‍ തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ ഫെബ്രുവരി 18നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
ലാബ് അസിസ്റ്റന്റ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത – പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458.
പ്രോജക്റ്റ് അസിസ്റ്റന്റ്
കേരളസര്‍വകലാശാലയുടെ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ ഏഴു മാസത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. യോഗ്യത: ഒന്നാം ക്ലാസോടെയുളള എം.എ.പൊളിറ്റിക്കല്‍ സയന്‍സ്/ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. സയന്‍സ്/ടെക്‌നോളജിയില്‍ അറിവുളളവര്‍ക്ക് മുന്‍ഗണന. നല്‍കുന്നതാണ്. താല്‍പ്പര്യമുളളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം girishramkumar@yahoo.com എന്ന ഇ-മെയില്‍ ഐ.ഡി.യില്‍ അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി 6. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
കണക്ക് ലക്ചറർ ഒഴിവ്
തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിൽ ഹാജരാകണം.
മോഹിനിയാട്ടം അധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ഒരു മോഹിനയാട്ടം അധ്യാപകന്റെ/ അധ്യാപികയുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. കേരള കലാമണ്ഡലത്തിൽനിന്നു മോഹിനിയാട്ടത്തിൽ ബിരുദം നേടിയവർ, പി ജി ഫൈനാർട്‌സിൽ യോഗ്യതയുള്ളവർ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
‘എ’ ഗ്രേഡ്, ‘ബി’ ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും സ്‌കോളർഷിപ്പ് ജേതാക്കൾക്കും മുൻഗണന. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡേറ്റയും സഹിതം ‘സെക്രട്ടറി’, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ് – 695 013 എന്ന വിലാസത്തിലോ, secretaryggng@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അപേക്ഷകൾ അയക്കാം. ഫെബ്രുവരി 14 വൈകിട്ടു നാലിനു മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364 771.