Kerala Jobs 02 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
അധ്യാപക ഒഴിവ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്റ്റ് പത്തിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് 0471 2597900.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസറുടെ (അലോപ്പതി) ഒഴിവുണ്ട്. യോഗ്യത എം ബി ബി എസ്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. മാസം 57,525 രൂപ ലഭിക്കും. അഭിമുഖം ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് കോളേജ് പ്രന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 0471 2460190.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി എഡും ഉള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മാസം 12000 രൂപ ലഭിക്കും. അഭിമുഖം ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 8547630012.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി; എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം
ആലപ്പുഴയില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന് അഭിമുഖം നടത്തും.
സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് അസിസ്റ്റന്‍റ് (വാന്‍ സെയില്‍സ്), ഡെലിവറി ബോയ് എന്നിവയാണ് തസ്തികകള്‍. 30 വയസിന് താഴെ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. സെയില്‍സ് എക്‌സിക്യൂട്ടീവിന് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സെയില്‍സ് അസിസ്റ്റന്‍റിനും, ഡെലിവറി ബോയിക്കും പ്ലസ് ടൂവുമാണ് യോഗ്യത.
അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം, ചേര്‍ത്തല, ചെങ്ങന്നൂര്‍, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477-2230624, 8304057735