scorecardresearch

Kerala Jobs 01 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 01 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 01 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 01 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഡിസ്പെന്‍സര്‍ നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ഡിസ്പെന്‍സര്‍ സമാന തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയമുളളവര്‍ അത് തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സാക്ഷ്യപത്രവും, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം നവംബര്‍ അഞ്ചിന് വൈകിട്ട്- അഞ്ചിനകം dmohomeoekm@kerala.gov.in വിലാസത്തില്‍ നല്‍കണം. ഫോണ്‍ 0484-2955687.

ജോലി ഒഴിവ്

തൃശൂര്‍ ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളേയും അവരുടെ അഭാവത്തില്‍ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കുന്നതായിരിക്കും.

യോഗ്യത ബി.ടെക് (ഇലക്ട്രിക്കല്‍) കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ശമ്പള സ്‌കെയില്‍ പ്രതിമാസം 20,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ പത്തിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം.

1960 ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.

വാക്-ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബയോമെഡിക്കല്‍ വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ ഒഴിവുളള തസ്തികയിലേക്ക് ബയോമെഡിക്കല്‍ എന്‍ജിനീയറുടെ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ ഏഴിന് രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്തും. തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 36000 രൂപ ലഭിക്കും.

യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (ബി.ഇ) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ സഹിതം ഇന്റവ്യൂവിന് ഹാജരാകണം

നിയുക്തി 2022: മെഗാ ജോബ് ഫെയര്‍ 12ന്

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോബിലിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന് രാവിലെ ഒപത് മുതല്‍ വൈകിട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോള്‍സ് കോളേജില്‍ നടക്കും. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

എന്‍ജിനീയറിങ് ടെക്‌നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, ടെക്‌സ്‌റ്റൈല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളില്‍നിന്നു നൂറിലധികം പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, ഐ. ടി. ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ അവസരം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ http://www.jobfest.kerala.gov.ശി എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം.

പ്രൊജക്ട് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം വികാസ് ഭവനില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റില്‍ പ്രൊജക്ട് ഓഫീസര്‍ (ശമ്പള സ്‌കെയില്‍ 50200-105300) തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാനശമ്പള സ്‌കെയിലില്‍ / ഫസ്റ്റ് ഗസറ്റഡ് തസ്തികയില്‍ സമാന മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോര്‍മ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ നവംബര്‍ 16നു മുന്‍പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

അഭിമുഖം നവംബര്‍ ഏഴിന്

പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ട്രേഡ്സ്മാന്‍(ഫിറ്റിങ്) തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ ഏഴിന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912572038

അധ്യാപക നിയമനം: തീയതി നീട്ടി

കണ്ണൂര്‍ സര്‍വകലശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിലിലും സെന്ററുകളിലും രണ്ടു വര്‍ഷ കാലാവധി വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും കോഴ്‌സ് ഡയറക്ടര്‍മാരുടെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ മൂന്നു വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ലാബ് ടെക്നീഷ്യന്‍

ആലപ്പുഴ മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഒരു വര്‍ഷത്തെ എം.എല്‍.ടി. ഡിപ്ലോമ. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: നവംബര്‍ അഞ്ച്. ഫോണ്‍: 9446158930.

അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂര്‍ത്തിയാകണം (3045 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന). വേതനം പ്രതിമാസം 12000 രൂപ.

യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ 10ന് വൈകിട്ട് അഞ്ച്. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം 695002. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2348666, http://www.keralasamakhya.org.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്

നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ രാജകുമാരി പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍.

എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം നെടുങ്കണ്ടം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04862221868, 9188959717.

സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യു മാറ്റിവച്ചു

എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവംബര്‍ മൂന്നിന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യു ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 01 november 2022