Kerala Jobs 01 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറെ നിയമിക്കുന്നു. നെറ്റ്/പി എച് ഡി ഉള്ളവർക്കായിരിക്കും മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 7 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ വച്ചു നടക്കുന്ന വാക്കിൻ ഇൻറർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തൊഴില്‍മേള: അഭിമുഖം നാലിന്
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാര്‍ച്ച് നാലിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികകളിലേക്കാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയാണ് യോഗ്യത. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥി മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റ പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍ -0491-2505435.
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളില്‍ താല്‍ക്കാലിക ഒഴിവ്.
സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:-യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്‌കേഷന്‍, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:- യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മാര്‍ച്ച് എട്ടിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യന്‍ സീനിയര്‍/ജൂനിയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്‍ഞാനവും (എം.എസ് ഓഫീസ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737.
കേരള ചിക്കനില്‍ ഫാം സൂപ്പര്‍വൈസര്‍
ആലപ്പുഴ: കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍(കേരള ചിക്കന്‍) ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര ലൈസന്‍സ് എന്നിവ നിര്‍ബന്ധം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനും ഏകോപിപ്പിക്കാനുമായാണ് നിയമനം.
പ്രായപരിധി: 30 വയസ് (ഫെബ്രുവരി ഒന്നിന്)കഴിയരുത്. ശമ്പളം: യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപ. അപേക്ഷ ഫോമുകള്‍ http://www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മാര്‍ച്ച് 10-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ആലിശ്ശേരി വാര്‍ഡ്, കമ്പി വളപ്പ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം.