Kerala Jobs 01 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.എസ് സി. റേഡിയേഷന് ഫിസിക്സ് സ്വാശ്രയ കോഴ്സിനു വേണ്ടി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂലൈ 19-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുകളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം ഡയറ്റിഷ്യന്‍ ഇന്‍ സ്പോര്‍ട്സ് ന്യൂട്രീഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, യോഗ എന്നീ വിഷയങ്ങളിലേക്കുമാണ് നിയമനം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 16-നകം കായിക പഠന വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407547.
പോലീസ് എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ച് മുതല്‍
പോലീസ് കോണ്‍സ്റ്റബിള്‍(കാറ്റഗറി നമ്പര്‍. 136/2022) തസ്തികയിലേക്ക് അപേക്ഷ നല്കിയ പാലക്കാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ച് ജില്ലയിലെ മുതല്‍ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന് ടിക്കറ്റ്, ഒറിജിനല്‍ ഐ.ഡി കാര്‍ഡ്, ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ അഞ്ചിനകം അഡ്മിഷന് ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിഷന് ടിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക എന്നിവ ജൂണ്‍ 20 മുതല്‍ പ്രൊഫൈലില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491 2505398
അധ്യാപക ഒഴിവ്
പാലക്കാട് തോലന്നൂര്‍ ജി.എച്ച്.എസ്.എസില്‍ ഹൈസ്കൂള്‍ വിഭാഗം ഗണിതം തസ്തികയില്‍ അധ്യാപക നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി(സി-ഡിറ്റ്)യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 28ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 മണിക്ക് തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ വച്ച് നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇളംദേശം ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള അക്കൗണ്ടന്റ് – ഐ.റ്റി. അസിസ്റ്റന്റ് തസ്കിയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം, ഗവ. അംഗീകൃത പിജിഡിസിഎ, മലയാളം പിജിഡിസിഎ ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. ജൂലൈ 6 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം. ഇളംദേശം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോൺ: 04862276909.
പീരുമേട് എം ആർ എസിൽ ഡ്രോയിങ് ടീച്ചർ
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് 2022- 2023 അധ്യായന വര്‍ഷം ഹൈസ്കൂള്‍ വിഭാഗം (തമിഴ് മീഡിയം) സ്പെഷ്യല്‍ ടീച്ചറെ (ഡ്രോയിംഗ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഈ തസ്തികയിലേക്ക് കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന് നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കെ.ജി.റ്റി ഇ / എം.ജി.റ്റി.ഇ സർട്ടിഫിക്കറ്റ്/ ഡ്രോയിങ്, പെയ്ൻ്റിങ്, അപ്ലൈഡ് ആർട്ട്സ് എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ഡിപ്ലോമ / ഇതിലേതെങ്കിലും വിഷയത്തിൽ കേരള സർവ്വകലാശാലയുടെ ബി.എഫ്.എ ബിരുദം/കൊമേഴ്സ്യൽ ആർട്ടിലോ ഫൈൻ ആർട്ടിലോ ഉള്ള സർക്കാരിൻ്റേയോ സാങ്കേതിക വിദ്യഭ്യാസ വകുപ്പിൻ്റെയോ സർട്ടിഫിക്കറ്റോ / നാഷണൽ ഡിപ്ലോമയോ ഉണ്ടാകണം. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ് ) വിജയിച്ചിരിക്കണം. എസ്.സി അല്ലെങ്കില്‍ എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്, രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിന് :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയിൽ ഐഡിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം. അപേക സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 8 ന് വൈകിട്ട് 5 മണി വരെ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 296 297.
വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ എട്ടിന്
ആലപ്പുഴ വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ എട്ടിനു രാവിലെ 10 മുതല്‍ സ്ഥാപനത്തില്‍ നടക്കും
എട്ടാം ക്ലാസ് വിജയിച്ച, 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികളുടെ സ്ഥാപനത്തില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും സമീപവാസികള്‍ക്കും മുന്‍ഗണന.
തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്ക്കാലിക നിയമനം
ആലപ്പുഴ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റസ്ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ്രൈവര്‍, ലസ്കര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റു യോഗ്യതകള്‍
സ്രാങ്ക്-ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസന്‍സ്/ മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ്/ ട്രാവന്‍കൂര്‍- കൊച്ചിന് റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്. അഞ്ചു ടണ്‍/12 ടണ്‍ ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ.
ഡ്രൈവര്‍- ബോട്ട് ഡ്രൈവര്‍ ലൈസന്‍സ്/ എം.എം.ഡി. ലൈസന്‍സ്, അഞ്ച് ടണ്‍/12 ടണ്‍ ഇന്ററര്സെപ്റ്റര് ബോട്ട് കടലില്‍ ഓടിച്ച് മൂന്നു വര്‍ഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.
ലസ്കര്‍-തുറമുഖ വകുപ്പ് നല്കുന്ന ബോട്ട് ലസ്കര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരിശോധനയില്‍ വിജയിക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.
താല്‍ക്കാലിക അധ്യാപക ഒഴിവ്
പത്തനംതിട്ട ഓമല്ലൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സുവോളജി അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യത ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
എൻ.സി.ടി.ഐ.സി.എച്ച് – ൽ ഒഴിവുകൾ
സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് കോഴ്സ് കോർഡിനേറ്റർ (2), ഗ്രാഫിക് ഡിസൈനർ (1), കമ്പ്വൂട്ടർ അസിസ്റ്റന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
എം.എ മലയാളവും നെറ്റും യോഗ്യതയുള്ളവർക്കും ഏഴു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്കും കോഴ്സ് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവരും തെയ്യം അല്ലെങ്കിൽ കലാ സാംസ്കാരിക വിഷയങ്ങളിൽ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളവരുമായവർക്ക് കോഴ്സ് കോർഡിനേറ്ററുടെ രണ്ടാമത്തെ തസ്തികയിൽ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ്/സംസ്ഥാന സർക്കാർ ടെക്നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്സിറ്റികളിൽ യോഗ്യതയുള്ള, സർക്കാർ ഐടി മേഖലകളിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തി പരിചയമുള്ളർക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് സർക്കാർ ടെക്നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള കംപ്യൂട്ടർ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർഥികൾ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, എൻസിടിഐസിഎച്ച്, തലശ്ശേരി, ചൊക്ലി- 670672 എന്ന വിലാസത്തിൽ ജൂലൈ 22നു മുൻപ് അയക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവ് വരുന്ന ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം) തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലായളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ എന്നിവയാണ് യോഗ്യതകൾ. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കെ.എസ്.എം.സി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ജൂലൈ 20നകം ലഭിക്കണം.