Kerala Jobs 01 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
കുസാറ്റില്‍ ജെ.ആര്‍.എഫ്. ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഫിസിക്‌സ് വകുപ്പിലെ ഡോ. സിനോയ് തോമസിന്റെ, ‘വജ്രജ്യാമിതീയ രൂപങ്ങളിലെ മാഗ്‌നെറ്റിക് സ്‌കൈര്‍മിയോണ്‍സ്’ എന്ന സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (സെര്‍ബ്) ഫണ്ടഡ് പ്രൊജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവുണ്ട്. മൂന്നുവര്‍ഷത്തേക്കായിരിക്കും നിയമനം. അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംഎസ്സി (ഫിസിക്‌സ്) ബിരുദവും നെറ്റ്/ഗേറ്റ്/അല്ലെങ്കില്‍ മറ്റ് ദേശീയ തല പരീക്ഷകളുമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്് അപേക്ഷ ക്ഷണിക്കുന്നു. മേല്‍പ്പറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ബയോഡാറ്റയുടെ ഒരു പകര്‍പ്പും മോട്ടിവേഷന്‍ ലെറ്ററും സഹിതം maglabcusat@gmail.com എന്ന വിലാസത്തില്‍ ഫെബ്രുവരി 8-ന് മുന്‍പായി അപേക്ഷകള്‍ അയക്കാവുന്നതാണ്.
താൽകാലിക നിയമനം
എറണാകുളം ജനറല്‍ അശുപത്രിയില്‍ വികസന സമിതിയുടെ കീഴില്‍ ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ ഗൈനക്കോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് സര്‍ജറി ഇന്‍ ഗൈനക്കോളജി. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താൽപര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഫെബ്രുവരി 11-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഗൈനക്കോളജിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ നടക്കുന്നത് കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ്ങ് സ്കൂളിൽ.
ഫീൽഡ് ടെക്നീഷ്യൻ-അതർ ഹോം അപ്ലയൻസസ് യോഗ്യത:എസ്.എസ്.എൽ.സി പ്രായം:18-30വരെ
കാലാവധി :3 മാസം
അപേക്ഷകർ കോർപറേഷൻ /മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്ന, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനം ഉള്ളവർ ആയിരിക്കണം. PMAY ഗുണഭോക്താക്കൾക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങൾ/അതിദരിദ്രർ /ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കും മുൻഗണന. അയൽക്കൂട്ട അംഗങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്
താൽപര്യമുള്ളവർ 0484 2985252 എന്ന നമ്പറിൽ മോഡൽ ഫിനിഷിങ്ങ് സ്കൂൾ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി 15.02.2023.
ഐ.എച്ച്.ആര്‍.ഡി. താല്കാലിക ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി. യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍ മെക്കാനിക്കലിന് താല്കാലിക ഒഴിവുണ്ട്. മെക്കാനിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത.
ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ യോഗ്യത ഉളളവര്‍ക്കാണ് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യുവിന് ഹാജരാകണം ഫോണ്‍: 9447488348, 8547005083.
ഡെപ്യൂട്ടേഷൻ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം മേഖലാ ഓഫീസിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ (ശമ്പള സ്‌കെയിൽ 26,500-60,700) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത ഫോമിൽ അപേക്ഷ ഫെബ്രുവരി 15 ന് മുമ്പ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി. ബിൽഡിംഗ്, ആര്യശാല, തിരുവനന്തപുരം -695 036 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കരാർ നിയമനം
ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ തൃശ്ശൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തും. യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 4ന് വൈകിട്ട് 3ന് കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് തൃശ്ശൂർ റീജിയണൽ മാനേജരുടെ കാര്യാലയം (ജില്ലാ ആശുപത്രി, തൃശ്ശൂർ)-ൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ അന്നേദിവസം 2.30ന് മുമ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്:
സീനിയര്‍ അക്കൗണ്ടന്റ് നിയമനം
ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448
കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലും മണ്ണാര്‍ക്കാട് നഗരസഭയിലെ ഏതാനും വാര്‍ഡുകളിലേക്കുമാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി (തത്തുല്യം) യോഗ്യതയും സ്വന്തമായി സ്മാര്‍ട്ട്‌ഫോണും പ്രായോഗിക പരിജ്ഞാനവുമുണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി രണ്ട്) മുതല്‍ ഫെബ്രുവരി 10 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.
യു.പി സ്‌കൂള്‍ ടീച്ചര്‍: അഭിമുഖം ഒന്‍പതിന്
ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍(മലയാളം) തസ്തിക മാറ്റം (കാറ്റഗറി നമ്പര്‍ 334/2020) തസ്തികയിലേക്ക് 2022 ഏപ്രില്‍ 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്‍പതിന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോ്ണ്‍- 0491 2505398