Kerala Jobs 01 December 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
അടിയന്തര രാത്രികാല വെറ്ററിനറി സേവനം: ഹെല്‍പ്പര്‍ നിയമനം
കര്‍ഷകര്‍ക്കു മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിനു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്കു ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18,390 രൂപ അനുവദിക്കും.
കൊച്ചി നഗരസഭ പരിധിയില്‍ രാത്രി എട്ട് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവൃത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി നഗരസഭാ മേഖലക്കാര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 04842360648.
എംപ്ലോയബിലിറ്റി സ്കില്‍സ് ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഡിസംബര്‍ മൂന്നു രാവിലെ 10നു നടത്തും. അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
എം.ബി.എ./ബി.ബി.എ/ഡിഗ്രി/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണു യോഗ്യത. എംപ്ലോയബിലിറ്റി സ്കില്‍സില്‍ ഡി.ജി.ടി.യുടെ ഏതെങ്കിലും ഹ്രസ്വകാല കോഴസും പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍: 0479 2452210.
ഡയാലിസിസ് ടെക്നീഷ്യന് താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്നീഷ്യന്/ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത ഗവ സ്ഥാപനങ്ങളില്‍ നിന്നുളള ഡിഗ്രി/ഡിപ്ലോമ ടെക്നീഷ്യന് കോഴ്സും പാരാമെഡിക്കല്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.(പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).
ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടോക്നീഷ്യന്‍ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷക്ക് ഹാജരാകണം.
റേഡിയോഗ്രാഫര്‍ താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ റേഡിയോഗ്രാഫര്‍ വിത്ത് എം.ആര്.ഐ ആന്‍ഡ് സി.ടി എക്സ്പീരിയന്‍സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നിക്സ് (ഡി.ആര്.ടി), പാരാമെഡിക്കല്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).
ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് റേഡിയോഗ്രാഫര്‍ എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഫാം ഫാര്‍മസി ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന).
ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഡിസംബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഫാര്‍മസിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോ കോപ്പിയും സഹിതം അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
നെറ്റ് മേക്കര്‍ ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മേക്കര്‍ തസ്തികയിലേക്ക് ഒബിസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഡിസംബര്‍ ഒമ്പതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 18000, മറ്റ് അലവന്‍സും.
ജോലി ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിമുക്ത ഭടന്മാര്ക്കായി സംവരണം ചെയ്തിട്ടുളള സ്ഥിരമാകാന്‍ സാധ്യതയുളള ഒരു ഒഴിവ്. പത്താം ക്ലാസ് യോഗ്യതയും സിവില്‍ ഡ്രൈവിങ് ലൈസന്‍സും (ലൈറ്റ് മീഡിയം ഹെവി വെഹിക്കിള്‍സ്) നിശ്ചിത മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-25. നിയമാനുസൃത വയസിളവ് അനുവദനീയം. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.