Kerala Jobs 01 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ആപേക്ഷ ക്ഷണിച്ചു. ഡിഗ്രി,ബി.ടെക് (എം.സി.എ) കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്‌സുകൾ നടക്കുക. പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും. അപേക്ഷകൾ ആഗസ്റ്റ് 10 ന് മുൻപായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 73567899917
അക്രഡിറ്റഡ് എൻജിനീയര്‍, ഓവര്‍സീയര്‍; അഭിമുഖം
ആലപ്പുഴയില്‍ പട്ടികജാതി വികസന വകുപ്പില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ നടക്കും. ബി.ടെക്, ഡിപ്ലോമ യോഗ്യതയുള്ളവർ ഓഗസ്റ്റ് അഞ്ചിനും ഐ.ടി.ഐ. യോഗ്യതയുള്ളവർ ഓഗസ്റ്റ് ആറിനും രാവിലെ 10.30-ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. പി.എസ്.സി. പരീക്ഷ എഴുതേണ്ടതിനാല്‍ നിശ്ചിത ദിവസം ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് അടുത്ത പ്രവൃത്തിദിവസം പി.എസ്.സി. ഹാൾ ടിക്കറ്റ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0477-2252548
വാക്ക് ഇൻ ഇന്റർവ്യൂ
പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ എമർജൻസി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 57,525 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും അന്നേ ദിവസം ബയോഡാറ്റയോടൊപ്പം അന്നേ ദിവസം ഹാജരാകണം.
ഡ്രൈവർ നിയമനം
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്
ഗസ്റ്റ് ലക്ചറര്‍ നിയമനം
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ വയലിന്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം
ആലപ്പുഴയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോ.അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ (പെണ്‍കുട്ടികള്‍) ഹയര്‍ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എ, ബി.എഡ്., സെറ്റ്/തത്തുല്യ യോഗ്യതയുള്ള 20-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്‍പതിനകം ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്റെ (അനക്‌സ്) ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും. ഫോണ്‍: 0477 2252548
എംപ്ലോയബിലിറ്റി സ്‌കില്‍സ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 10 ന്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ള 23 ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു, ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10 ന് രാവിലെ 10 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍(എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം) നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ടെത്തണമെന്ന് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2461898