Kerala Jobs 01 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫെസറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 5 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8921288025 ,8289918100
സ്പാർക്കിൽ ഒഴിവുകൾ
സംസ്ഥാന സർക്കാരിന്റെ ധനകാര്യ (സ്പാർക് പിഎംയു) വകുപ്പിൽ പുതിയ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ: www.info.spark.gov.in എന്ന വെബ്സൈറ്റിൽ.
മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
സിവിൽ പ്രൊജക്റ്റ് എൻജിനീയർ ഒഴിവ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ പ്രൊജക്റ്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് ഏപ്രിൽ 5ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് (ടിഡിഎം) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് എൽ.സി/എ.ഐ കാറ്റഗറിയിൽ താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ / ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ഏപ്രിൽ 4ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.