scorecardresearch
Latest News

Kerala Job News 02 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 02 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 02 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 02 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ലീഗൽ കൗൺസലർ: അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപയാണ് വേതനം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 23ന് വൈകുന്നേരം 5നകം അപേക്ഷ ലഭ്യമാക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദ വിവരങ്ങൾക്ക്: 0471-2348666.

എസ്.സി പ്രൊമോട്ടര്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുളള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദ്ദേശിച്ചിട്ടുളള നിബന്ധനകള്‍ പാലിച്ച് അതത് പരീക്ഷ കേന്ദ്രങ്ങളില്‍ അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. അഡ്മിറ്റ് കാര്‍ഡില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടും അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 – 2422256.

താത്കാലിക നിയമനം

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2022 – 23 അധ്യയന വര്‍ഷത്തില്‍ വിവിധ ബ്രാഞ്ചുകളിലേക്ക് പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, എം.ടെക്ക് റോബോട്ടിക്‌സ്, ട്രേഡ് ഇന്‍സ്ടക്ടര്‍ തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്, പി.എച്ച്.ഡി, ലാംഗ്വേജ് ലാബ് കൈകാര്യം ചെയ്തുള്ള പരിചയം അഭികാമ്യം എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷില്‍ അപേക്ഷിക്കാം. ബി.ഇ, ബി.ടെക്ക്, എം.ഇ, എം.ടെക്ക് ഇന്‍ റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്‌സ്, റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ബി.ടെക്ക്, എം.ടെക്ക് യോഗ്യതയുള്ളവര്‍ക്ക് എം.ടെക്ക് റോബോട്ടിക്‌സ് തസ്തികയിലേക്കും, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ യോഗ്യതയുള്ളവര്‍ക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കും അപേക്ഷിക്കാം. പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, എം.ടെക്ക് റോബോട്ടിക്‌സ് തസ്തികകളിലേക്ക് ഏപ്രില്‍ ഏഴിനും ട്രേഡ് ഇന്‍സട്രക്ടര്‍ തസ്തികയിലേക്ക് ഏപ്രില്‍ 13 നുമാണ് പരീക്ഷ/ കൂടിക്കാഴ്ച്ച. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www. gecskp.ac.in ല്‍ ലഭിക്കും.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ സെന്‍റര്‍ ഫോര്‍ വിമണിന്‍റെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. 35നു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന.

എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ഗോവിന്ദ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്‍റെ (കോട്ടക്കല്‍ ബില്‍ഡിംഗ്) ഒന്നാം നിലയിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ എത്തി കംപ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയില്‍ പങ്കെടുക്കണം.

പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 12ന് രാവിലെ 10ന് കളക്ട്രേറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2960147

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം.
യോഗ്യത : യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വെബ് സൈറ്റ് : www. cea.ac.in , ഫോണ്‍ 04734 – 231995.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബിരുദവും സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ഡി.സി.എ അല്ലെങ്കില്‍ പി.ജി.ഡി.സി.എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം ഏപ്രില്‍ ഒന്നിന് 18നും 40നും മധ്യേ.

യോഗ്യരായവര്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എപ്രില്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. സാങ്കേതിക യോഗ്യത, പ്രവവൃത്തിപരിചയം, അഭിമുഖം, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0477-228 2021.

വിമുക്തി മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അഭിമുഖം

ആലപ്പുഴ: വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ ആറ്, ഏഴ്, എട്ട്, 12, 13 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0477- 2252049.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി/ ബി.എസ്‌സി എം.എല്‍.ടി/എം.എസ്സി എം.എല്‍.ടിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.

യോഗ്യരായവര്‍ക്ക് ഏപ്രില്‍ ആറിന് രാവിലെ 10.30ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0477-27077412.

വോളിബോൾ, ഫുട്ബോൾ പരിശീലകർക്ക് അപേക്ഷിക്കാം

കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്ട് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വോളിബോൾ, ഫുട്ബോൾ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജി.വി.എച്ച്.എസ്. സ്പോർട്സ് സ്‌കൂളിൽ വോളിബോൾ കോച്ചിന്റേയും തൃശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസ് സ്പോർട്സ് ഡിവിഷനിൽ ഫുട്ബോൾ കോച്ചിന്റേയും ഓരോ ഒഴിവു വീതമാണുള്ളത്. യോഗ്യതയും മറ്റു വിവരങ്ങളും gvrsportsschool. org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.

Read More: Kerala Job News 01 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 01 april 2022