scorecardresearch
Latest News

Kerala Job News 31 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 31 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 31 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 31 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താത്കാലിക നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയില്‍ ഒഴിവുള്ള നേത്ര മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 6 ബുധനാഴ്ച രാവിലെ 10.30 നു ഇടുക്കി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: ബി എ എം എസ് , എം എസ് ശാലക്യതന്ത്ര , ടി സി എം സി രജിസ്ട്രേഷന്‍ അനിവാര്യം. യോഗ്യരായവര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം അന്നേ ദിവസം യഥാസമയം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232318

പ്രോഗ്രാം ഓഫീസർ കരാർ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www. wcd.kerala.gov.in.

ഡെപ്യൂട്ടി രജിസ്ട്രാർ

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13 വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

നാടൻ കലാ പരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു

കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഫോക്‌ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാപരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു. സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം വേണം. സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അറിവ് ഉണ്ടാവണം. കരു, മരം, തുടി, പാട്ട് എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക തസ്തികയിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പടയണി അധ്യാപക തസ്തികയിൽ പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ട്രൈബൽ ക്രാഫ്റ്റ് അധ്യാപക തസ്തികയിൽ മുള, ഈറ, പനമ്പ് തുടങ്ങിയ വംശീയ കരകൗശല മാധ്യമങ്ങളിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് വൈദഗ്ദ്ധ്യം ഉള്ളവരും ഫോക്‌ലോർ അക്കാദമി അവാർഡ് നൽകിയ വ്യക്തികൾ, ട്രൈബൽ ക്രാഫ്റ്റ്, ആർട്ടിസാൻ അതത് ട്രൈബൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ആശാൻമാർ എന്നിവർക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ള കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ, ബയോ-ഡാറ്റ എന്നിവ ഏപ്രിൽ അഞ്ചിനകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കണം. keralafolkloreacademy @gmail.com ലും അപേക്ഷ അയയ്ക്കാം.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടാവണം. 70,000 രൂപ പ്രതിമാസ വേതനം. ഏപ്രിൽ 6ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിനെത്തണം.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www. ssckkr.kar.nic.in, https:// ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Read More: Kerala Job News 30 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job news 31 march 2022