scorecardresearch

Latest News

Kerala Job News 26 April  2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

The Job Opportunities in Kerala,Latest Kerala Government Job Notification: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അധ്യാപക നിയമനം

മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, എല്‍.പി, സ്പെഷ്യല്‍ ടീച്ചര്‍ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം തസ്തികകളിലേക്ക് ഒരോ ഒഴിവ് വീതമാണുള്ളത്. പി.ജി, ബി.എഡ്, സെറ്റാണ് യോഗ്യത. ഹൈസ്‌കൂള്‍ വിഭാഗം മാത്ത്സ് തസ്തികയില്‍ രണ്ട് ഒഴിവുകളും, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ് തസ്തികകളില്‍ ഒരോ ഒഴിവുമാണുള്ളത്. ബിരുദം, ബി.എഡ്, കെ.ടെറ്റാണ് യോഗ്യത. എല്‍.പി വിഭാഗത്തില്‍ നാല് ഒഴിവാണുള്ളത്. യോഗ്യത ടി.ടി.സി, കെ. ടെറ്റ്. മേനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (എം.സി.ആര്‍.ടി) തസ്തികയില്‍ ഒരൊഴിവും (സ്ത്രീ 1, പുരുഷന്‍ 1) ഫിസിക്കല്‍ എജ്യുക്കേഷന്‍ തസ്തികയിലേക്ക് ഒരൊഴിവും വീതമാണുള്ളത്. യോഗ്യത ബിരുദം, ബി.എഡ്, കെ.ടെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകിട്ട് നാലിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നല്‍കണം. താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകുമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഏപ്രിൽ 29-ന് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www. mec.ac.in

കൂടിക്കാഴ്ച 6-ന്

ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള വർക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് വനിതാ വാർഡന്‍, കുക്ക് എന്നീ തസ്തികകളിൽ മെയ് ആറിന് രാവിലെ 11-ന് കാക്കനാട് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. താൽവര്യമുളളവർ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമായി കൂടിക്കാഴചയ്ക്ക് ഹാ‍ജരാകണം. ഹോസ്റ്റൽ വാർഡന്‍ (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. കുക്ക് (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുവാന്‍ തയാറുളളവരാകണം. ഫോൺ 0484-2426636, 9497680771.

വാക്-ഇൻ-ഇന്റർവ്യൂ

ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കളിവീട് ഗേൾസ് ഹോമിലേക്ക് പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രായം 25നും 45നും മധ്യേ. ഹോണറേറിയം പ്രതിമാസം 17500 രൂപ. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 11ന് രാവിലെ 10ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: spdkeralamss @gmail.com, വെബ്‌സൈറ്റ്: www. keralasamakhya.org.

റൂസയിൽ റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ഫിൽ, പി.എച്ച്.ഡി യോഗ്യതകൾ അഭിലഷണീയം. താൽപ്പര്യമുള്ളവർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കണം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഇ-മെയിൽ: keralarusa @gmail.com, ഫോൺ: 0471-2303036.

വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ

ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു
ക്ര.നം, തസ്തിക, യോഗ്യത, പ്രായപരിധി, വേതനം എന്ന ക്രമത്തില്‍

1.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/എം.എം ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. 01/04/2022 ല്‍ 40 വയസ്സ് കവിയരുത്, പ്രതി മാസം 20,000/ രൂപ

2.ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവല്പ്പ്‌മെന്റ്, ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം , 01/04/2022 ല്‍ 40 വയസ്സ് കവിയരുത്, പ്രതി മാസം 16,180/ രൂപ.

3 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, എം.ഡി (പീഡിയാട്രിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ അനസ്‌തേഷ്യ, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, 01/04/2022 ല്‍ 67 വയസ്സ് കവിയരുത്, പ്രതി മാസം 65,000/ രൂപ

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 05 വ്യാഴായ്ച്ച രാവിലെ 10.00 മണിക്ക് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 232221

അധ്യാപക നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. സേവനകാലാവധി 2023 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും. ഈ കാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, റാന്നി 689672 എന്ന വിലാസത്തിലോ rannitdo @gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍ : 04735227703.

ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന്

തിരുവനന്തപുരം ജില്ലയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന് രാവിലെ 9 മണി മുതൽ നടക്കും. പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത സ്‌കില്‍ ടെസ്റ്റ് നടത്തുന്നത്. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍, സ്‌കില്‍ ടെസ്റ്റിന് അനുവദിച്ചിട്ടുള്ള സമയക്രമം, ലാബ് നമ്പര്‍ എന്നിവ https:// trivandrum. nic.in എന്ന വെബ്‌സൈറ്റില്‍ ‘താല്‍ക്കാലിക ക്ലാര്‍ക്ക്-ഉദ്യോഗാര്‍ത്ഥി പട്ടിക’ എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലാബുകളില്‍ പ്രവേശിക്കണമെന്ന് എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌കില്‍ ടെസ്റ്റിന് അനുവദിക്കുന്നതല്ല.

താത്ക്കാലിക നിയമനം

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ 53 താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. കെ.എന്‍.എം.സി നല്‍കുന്ന 18 മാസ എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് റിവൈസ്ഡ് കോഴ്സ് / ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ നല്‍കുന്ന എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് റിവേഴ്സ്ഡ് കോഴ്സ് / കെ.എന്‍.എം.സി നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്. കെ.എന്‍.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. വയസ്സ് 2022 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും. പ്രതിമാസം 31200-66800 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job news 26 april