കൊച്ചി: കേരള ഹൈക്കോടതിയിൽ റിസർച് അസിസ്റ്റന്റ് ഒഴിവുകൾ. 21 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ താൽക്കാലിക നിയമനമാണ്. ലോ ബിരുദമാണ് യോഗ്യത. അവസാന വർഷ/സെമസ്റ്റർ ലോ വിദ്യാർഥികൾക്കും നിബന്ധകൾക്കു വിധേയമായി അപേക്ഷിക്കാം. ഓണറേറിയം 12,000 രൂപയാണ്.
വൈവ വോക് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്കുളള കോൾ ലെറ്ററുകൾ തപാലിൽ അയയ്ക്കില്ല. ഉദ്യോഗാർഥികൾ ഹൈക്കോടതിയുടെ http://www.hckrecruitment.nic.in/ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർഥികൾ 26/02/1991 നും 25/02/197 നും (രണ്ടു തീയതികളും ഉൾപ്പെട്) ജനിച്ചവരായിരിക്കണം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് http://www.hckrecruitment.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 0484-2562235 എന്ന നമ്പരുമായി ബന്ധപ്പെടുക.