കൊച്ചി: കേരള ഹൈക്കോടതിയിൽ റിസർച് അസിസ്റ്റന്റ് ഒഴിവുകൾ. 21 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ താൽക്കാലിക നിയമനമാണ്. ലോ ബിരുദമാണ് യോഗ്യത. അവസാന വർഷ/സെമസ്റ്റർ ലോ വിദ്യാർഥികൾക്കും നിബന്ധകൾക്കു വിധേയമായി അപേക്ഷിക്കാം. ഓണറേറിയം 12,000 രൂപയാണ്.

വൈവ വോക് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്കുളള കോൾ ലെറ്ററുകൾ തപാലിൽ അയയ്ക്കില്ല. ഉദ്യോഗാർഥികൾ ഹൈക്കോടതിയുടെ //www.hckrecruitment.nic.in/ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർഥികൾ 26/02/1991 നും 25/02/197 നും (രണ്ടു തീയതികളും ഉൾപ്പെട്) ജനിച്ചവരായിരിക്കണം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 25 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് //www.hckrecruitment.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 0484-2562235 എന്ന നമ്പരുമായി ബന്ധപ്പെടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ